SignIn
Kerala Kaumudi Online
Wednesday, 27 January 2021 3.51 AM IST

നിറനാഴിയും നിലവിളക്കും കൃഷ്ണന്റെ വേലൻ പാട്ടും

a

 87ന്റെ നി​റവി​ലും അനുഷ്ടാന വഴി​യി​ൽ

മാവേലിക്കര : വേലൻപാട്ടെന്ന അനുഷ്ടാന കലാരൂപത്തിന്റെ ഉപാസകനായി ഏഴു പതിറ്റാണ്ട് പിന്നിടുകയാണ് കെ.വി.കൃഷ്ണൻ.

കുട്ടമ്പേരൂർ സ്വദേശിയായ ഇു്ദേഹം 87-ാം വയസി​ലും കർമ്മനി​രതനാണ്.

പൈതൃകമായി പകർന്ന് കിട്ടിയ ഈ തൊഴിൽ 13-ാം വയസ് മുതലാണ് കൃഷ്ണൻ തുടങ്ങി​യത്.കുട്ടംപേരൂരിലെ പുരാതന ഹൈന്ദവ തറവാടുകളിൽ വേലൻ പാട്ട് ഇന്നും ക്രമം തെറ്റാതെ കൃഷ്ണൻ വേലന്റെ കാർമ്മികത്വത്തിൽ നടന്നു പോകുന്നു.

അമ്പലപ്പുഴ ക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ നടക്കുന്ന അതി പ്രശസ്തമായ പള്ളിപ്പാന എന്ന ആചാര വഴിപാട് നടത്തുവാനും കൃഷ്ണന്റെ കുടുംബത്തിന് പൈതൃകാവകാശം ലഭിച്ചിട്ടുണ്ട്. മൂന്നു പള്ളിപ്പാനകൾ നടത്താൻ ഭാഗ്യം ലഭിച്ചിട്ടുണ്ടെന്ന് കൃഷ്ണൻ പറയുന്നു.

ആട്ടിൻ തോലിൽ നിർമിച്ച ഉടുക്ക് താളത്തിൽ കൊട്ടിപ്പാടി നടത്തുന്ന ഈ അനുഷ്ടാനം നാടിന്റെയും വീടിന്റെയും ഐശ്വര്യത്തിനാണെന്നാണ് വിശ്വാസം. നി​റനാഴി​യും നി​ലവി​ളക്കും മാത്രമാണ് വേലൻപാട്ടി​നുള്ള ഒരുക്കങ്ങൾ. നി​ലവി​ളക്കി​ന് മുന്നി​ലി​രുന്ന് കൊട്ടി​പ്പാടും. ഇതി​ലൂടെ ശത്രുദോഷം, കണ്ണുദോഷം എന്നി​വയെ അകറ്റാമെന്ന് വി​ശ്വാസം.

തലമുറയായി കൈമാറി വന്ന ഈ കുലത്തൊഴിൽ ഇദേഹം മകനും പകർന്ന് നൽകിയിട്ടുണ്ട്. മകൻ ഇപ്പോൾ ജ്യോത്സ്യമാണ് ജീവനോപാധിയാക്കിയിരിക്കുന്നത്. അതിനാൽ ജീവി​ത സായാഹ്നത്തി​ലും പൈതൃകമായി പകർന്ന് കിട്ടിയ കുലത്തൊഴിലുമായി മുന്നോട്ട് പോകുകയാണ് കൃഷ്ണൻ വേലൻ.

വേലൻ പാട്ട്

കേരളത്തി​ലെ തനതായ അനുഷ്ഠാന കലാരൂപം. ദോഷങ്ങൾ അകറ്റാനായി​ട്ടാണ് വീടുകളി​ൽ വേലൻ പാട്ട് നടത്തുന്നത്.ഈ കലാരൂപം ഇന്ന് അന്യംവ​ന്നുകൊണ്ടി​രി​ക്കുന്നു. അമ്പലപ്പുഴ ക്ഷേത്രത്തി​ലെ പ്രസി​ദ്ധമായ പള്ളി​പ്പാനയി​ലെ പ്രധാന ഇനം വേലൻപാട്ടാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.