SignIn
Kerala Kaumudi Online
Thursday, 21 January 2021 11.37 AM IST

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ 12 വീഴ്ച്ചകൾ അക്കമിട്ടുനിരത്തി പൊലീസ് റിപ്പോർട്ട്; സസ്‌പെൻഡ് ചെയ്‌തേക്കും

mathayi-case

പത്തനംതിട്ട: പത്തനംതിട്ടയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച മത്തായിയെ കസ്റ്റഡിയിലെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയിൽ ഗുരുതരവീഴ്ചയെന്ന് പൊലീസ് റിപ്പോർട്ട്. ഉദ്യോഗസ്ഥരുടെ 12 വീഴ്ച്ചകൾ അക്കമിട്ടുനിരത്തിയ റിപ്പോർട്ട് അന്വേഷണ സംഘം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. സ്ഥലം മാറ്റത്തിനപ്പുറം കുറ്റാരോപിതർക്കെതിരെ കൂടുതൽ നടപടി വന്നേക്കും. ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തേക്കുമെന്നാണ് വിവരം.

കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ അന്വേഷണസംഘം ചോദ്യം ചെയ്തു. ഇവരുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ട്. മത്തായിയുടെ സുഹൃത്തെന്ന അവകാശപ്പെട്ട് വനം ഉദ്യോഗസ്ഥർക്ക് അനുകൂലമായി മൊഴിനൽകിയ അരുണിന്റെയും മൊഴിയെടുത്തു.

ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ട്. മത്തായിയെ രക്ഷിക്കാന്‍ അവസരമുണ്ടായിരുന്നു എന്നിരിക്കെ വനപാലകർ അതിന് ശ്രമിച്ചില്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

അതേസമയം വനംവകുപ്പ് നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് എങ്ങുമെത്തിയിട്ടില്ല. നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. ആർ.പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇന്നലെയാണ് ജില്ലാപൊലീസ് മേധാവിക്ക് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറിയത്. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഉൾള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥരുടെയും വീഴ്ച വെളിപ്പെടുത്തുന്നതാണ് റിപ്പോർട്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, MATHAYI CASE, PATHANAMTHITTA MATHAYI MURDER, KERALA POLICE, FOREST DEPARTMENT, CRIME BRANCH
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.