ന്യൂഡൽഹി: കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പിന്നാലെ കേന്ദ്രപെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിക്കുന്ന രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ്. നേരത്തെ അദ്ദേഹത്തിന്റെ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം നിരീക്ഷണത്തിലായിരുന്നു.
അമിത് ഷാ ചികിത്സയിലുള്ള ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയിലാണ് 51കാരനായ പ്രധാനെയും പ്രവേശിപ്പിച്ചിരിക്കുന്നത്.
കൊവിഡ് സ്ഥിരീകരിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുമായി സമ്പർക്കത്തിൽ വന്ന കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദ്,ബാബുൽസുപ്രിയോ, ആഭ്യന്തരസഹമന്ത്രി ജി.കിഷൻ റെഡ്ഡി,നിത്യാനന്ദറായ് തുടങ്ങിയവർ ക്വാറന്റൈനിലാണ്.