ആലുവ: കമ്പനിപ്പടിയിൽനിന്ന് സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാവിനെ ആലുവ പൊലീസ് പിടികൂടി. ആലപ്പുഴ സ്വദേശിയായ കണ്ണൻ (39) ആണ് പിടിയിലായത്. കോട്ടപ്പുറത്ത് മോഷ്ടിച്ച സ്കൂട്ടറുമായി നിൽക്കുന്നതായി വിവരം കിട്ടിയതിനെത്തുടർന്ന് സി.ഐ. എൻ. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റുചെയ്തത്. അറസ്റ്റിന് ശേഷം ഇയാൾ രക്തം ഛർദിച്ചതിനെ തുടർന്ന് ചികിത്സയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.