SignIn
Kerala Kaumudi Online
Sunday, 24 January 2021 3.24 PM IST

സംസ്ഥാനസ‌ർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ, 88 ലക്ഷം കുടുംബങ്ങൾക്ക് ഓണസമ്മാനം

food-kit

തിരുവനന്തപുരം: സംസ്ഥാനത്തെ 88 ലക്ഷം കാർഡ് ഉടമകൾക്ക് 11 ഇനം പലവ്യഞ്ജനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ. എ എ വൈ ( മഞ്ഞ) കാര്‍ഡുകാര്‍ക്കാണ് ആദ്യഘട്ടമായി കിറ്റ് നല്‍കുക. രണ്ടായിരത്തോളം പാക്കിംഗ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവും പരിശോധിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ സഹായത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കിയത്.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിച്ചേരാനുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിച്ചാണ് കിറ്റുകള്‍ തയ്യാറാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 500 രൂപ വിലയുള്ള ഉത്പന്നങ്ങളാണ് കിറ്റുകളില്‍ ഉണ്ടാവുക. സപ്ലൈക്കോ വഴി തയ്യാറാക്കുന്ന ഇവ റേഷന്‍ കടയില്‍ എത്തിച്ചാണ് വിതരണം ചെയ്യുക. പിന്നീട് 31 ലക്ഷം മുന്‍ഗണനാകാര്‍ഡുകള്‍ക്ക് വിതരണം ചെയ്യും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FREE, ONAM, FOOD KIT, RATION CARDHOLDERS, TODAY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.