SignIn
Kerala Kaumudi Online
Friday, 05 March 2021 12.51 AM IST

കൊവിഡിനെ തോല്പിച്ച് നടൻ ഡ്വെയ്ൻ ജോൺസണും കുടുംബവും

dwaine

ന്യൂയോർക്ക് : കൊവിഡ് രോഗമുക്തരായെന്ന് ഹോളിവുഡ് നടൻ ഡ്വെയ്ൻ ജോൺസണും കുടുംബവും. ഡ്വെയ്ൻ, ഭാര്യ ലോറെൻ, മക്കളായ ജാസ്മിൻ (4), ടിയാന (2) എന്നിവർക്കാണ് കൊവിഡ് ബാധിച്ചത്. ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് ഡ്വെയ്ൻ ഇക്കാര്യം വ്യക്തമാക്കിയത്.

പോരാട്ടത്തിനൊടുവിൽ തങ്ങൾ രോ​ഗമുക്തരായെന്നും ഡ്വെയ്ൻ വ്യക്തമാക്കി. അടുത്ത കുടുംബ സുഹൃത്തുക്കളിൽ നിന്നാണ് ഇവർക്ക് രോ​ഗബാധയുണ്ടായതെന്ന് ഡ്വെയ്ൻ പറയുന്നു.

'ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയങ്ങളിലൂടെയാണ് ഞാനും കുടുംബവും കടന്നുപോയത്. കുട്ടികൾക്ക് കാര്യമായ രോ​ഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും എനിക്കും ഭാര്യയ്ക്കും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൊവിഡിനെതിരെ എല്ലാവരും ജാഗ്രതപാലിക്കണം.'- ഡ്വെയ്ൻ പറഞ്ഞു.

തനിക്കെന്നും പ്രാഥമിക പരി​ഗണന കുടുംബത്തിന്റെ സുരക്ഷയാണെന്നും അതിനാൽ തന്നെ മുമ്പ് പലതരം മുറിവുകളും ഒടിവുകളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും കൊവിഡ് പോസിറ്റീവ് ആയത് വ്യത്യസ്തമായ അനുഭവമാണെന്നും ഡ്വെയ്ൻ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.