കാബൂൾ: തിരിച്ചറിയൽ കാർഡിൽ അമ്മയുടെ പേരു കൂടി ഉൾപ്പെടുത്താൻ അനുമതി നൽകി അഫ്ഗാൻ സർക്കാർ. ഏറെ നാൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിലാണ് ഇത്തരമൊരു നീക്കത്തിന് സർക്കാർ തയാറായത്. ബഹുഭാര്യാത്വം ഏറെയുള്ള നാടാണ് അഫ്ഗാൻ. അതു കൊണ്ട് രക്ഷാകർത്താവിന്റെ കോളത്തിൽ അമ്മയുടെ പേരു കൂടി വയ്ക്കാൻ അനുമതി നൽകണമെന്ന ആവശ്യം ഉയർന്നു വന്നത്. ഇതു സംബന്ധിച്ച് ഉടൻ നിയമ നിർമ്മാണം നടത്തുമെന്നും സർക്കാർ അറിയിച്ചു.