ന്യൂഡൽഹി: സർവകലാശാലകൾക്ക് ഒന്നും രണ്ടും വർഷ ബിരുദ, ബിരുദാനന്തര പരീക്ഷകൾ നടത്താൻ വിവേചനാധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികളെ ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ ജയിപ്പിക്കണമെന്നുള്ള യു.ജി.സിയുടെ ഏപ്രിൽ 27ലെ മാർഗനിർദേശം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ആയുഷ് യേശുദാസ് നൽകിയ പൊതുതാത്പര്യ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്.
സർവകലാശാലകൾ തീരുമാനിച്ചാൽ പരീക്ഷ നടത്താൻ കഴിയുമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. അവസാനവർഷ പരീക്ഷ സെപ്തംബർ 30ന് മുൻപ് നടത്താനുള്ള യു.ജി.സി. തീരുമാനത്തിന് കോടതി നേരത്തേ അനുമതി നൽകിയിരുന്നു.