വാഷിംഗ്ടൺ: യുദ്ധത്തിൽ മരിച്ച സൈനികരെ ഭീരുക്കളെന്ന് വിളിച്ചതിലെ പ്രതിഷേധം കെട്ടടങ്ങും മുൻപ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെത്തേടി പുതിയ വിവാദം. വർണ വിവേചനത്തിനെതിരെ പോരാട്ടം നടത്തിയ, ദക്ഷണാഫ്രിക്കയുടെ മുൻ പ്രസിഡന്റായിരുന്ന നെൽസൺ മണ്ടേലയെ ട്രംപ് അധിക്ഷേപിച്ചുവെന്നാണ് ട്രംപിന്റെ മുൻ അഭിഭാഷകൻ മൈക്കൽ കോഹൻ പറയുന്നത്. മണ്ടേല ഒരു നേതാവേ അല്ലായിരുന്നു. കറുത്തവർഗക്കാർ ഭരിക്കുന്ന ഏതെങ്കിലും രാജ്യമുണ്ടെങ്കിൽ തന്നെ അറിയിക്കണം എന്നായിരുന്നുവത്രേ ട്രംപ് പറഞ്ഞത്. അടുത്തയാഴ്ച പുറത്തിറങ്ങുന്ന പുസ്തകത്തിലാണ് കോഹൻ തന്റെ തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.