പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 160 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
113 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 13 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 30 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 117 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
തിരുവല്ല സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയ്ക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 4184 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 2684 പേർ സമ്പർക്കം മൂലം രോഗികളായവരാണ്.
കൊവിഡ് ബാധിതരായ 33 പേർ മരിച്ചു.
ജില്ലയിൽ ഇന്ന് 113 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 3270 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 881 പേർ ചികിത്സയിലാണ്.
ലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് ബാധിതരായ 30 ആരോഗ്യ പ്രവർത്തകർ വീടുകളിൽ ചികിത്സയിലുണ്ട്.
13358 പേർ നിരീക്ഷണത്തിലാണ്.
കണ്ടൈൻമെന്റ് സോൺ നിയന്ത്രണം നീക്കി
പത്തനംതിട്ട : കടമ്പനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 12, എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 8 (വള്ളിക്കാലായിൽ നിന്ന് കുരിശ് കവലയിലേക്കുള്ള റോഡും പരിസരവും വള്ളിക്കാലായിൽ നിന്ന് തെള്ളിയൂർ കവലയിലേക്കു ള്ള മുട്ടത്തുമനാൽ റോഡും പരിസരവും) എന്നീ സ്ഥലങ്ങളിൽ കണ്ടൈൻമെന്റ് സോൺ നിയന്ത്രണം ഒഴിവാക്കി.