തൃശൂർ : സംസ്ഥാനത്തെ എല്ലാ വാർഡിലും എൻ.ഡി.എ മത്സരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പഞ്ഞു. യു.ഡി.എഫും എൽ.ഡി.എഫും കടുത്ത പ്രതിസന്ധിയിലാണ്. ഓണക്കിറ്റിലെ പപ്പടത്തിൽ പോലും അഴിമതി നടത്തിയ സർക്കാരാണിത്. കോൺഗ്രസുകാരും ഡി.വൈ.എഫ്.ഐക്കാരും പീഡകരായി നടക്കുകയാണ്. ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് അനാവശ്യമാണെന്ന് ബി.ജെ.പി നേരത്തെ പറഞ്ഞതാണ്. തിരഞ്ഞെടുപ്പ് കാര്യത്തിൽ തീരുമാനമായാൽ എൻ.ഡി.എ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. സ്വർണക്കടത്ത് കേസിൽ അന്വേഷണം പൂർത്തിയാകുമ്പോൾ വമ്പൻ സ്രാവുകൾ കുടുങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണ് ബി.ജെ.പിക്കും പറയാനുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു. പത്രസമ്മേളനത്തിൽ എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ് കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.