സൗത്താംപ്ടൺ : ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തിൽ ആസ്ട്രേലിയയ്ക്ക് 5 വിക്കറ്റിന്റെ ആശ്വാസ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് നേടി. മറുപടിക്കിറങ്ങിയ ആസ്ട്രേലിയ 3 പന്ത് ബാക്കി നിൽക്കെ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (146/5). ആദ്യ രണ്ട് മത്സരവും ജയിച്ച ഇംഗ്ലണ്ട് പരമ്പര നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു.
26 പന്തിൽ 39 റൺസ് നേടിയ നായകൻ ആരോൺ ഫിഞ്ചും (4 ഫോർ 1സിക്സ്), പുറത്താകാതെ 36 പന്തിൽ 39 റൺസെടുത്ത മിച്ചൽ മാർഷും (2 ഫോർ 1സിക്സ്) ആണ് ആസ്ട്രേലിയയെ വിജയതീരത്തെത്തിക്കാൻ ബാറ്റ്കൊണ്ട് നിർണായക പങ്കുവഹിച്ചത്. റഷീദ് ഇംഗ്ലണ്ടിനായി 3 വിക്കറ്റ് വീഴ്ത്തി. നേരത്തേ മികച്ച ഫോം തുടരുന്ന ജോണി ബെയർ്റ്റോയാണ് അർദ്ധ സെഞ്ച്വറിയുമായി ഇംഗ്ലണ്ടിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത് (44 പന്തിൽ 55).
മലൻ @1
ട്വന്റി -20 റാങ്കിംഗിൽ ഇംഗ്ലണ്ട് താരം ഡേവിഡ് മലൻ പാക് താരം ബാബർ അസമിനെ മറികടന്ന് ഒന്നാമതെത്തി.