തിരുവനന്തപുരം: നിക്ഷേപസൗഹൃദ സാഹചര്യം അടിസ്ഥാനമാക്കി ബിസിനസ് റാങ്ക് കണക്കാക്കുന്നതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിനു കത്ത് നൽകി. കേന്ദ്ര ധനമന്ത്രാലയം ഈ മാസം പുറത്തിറക്കിയ പട്ടികയിൽ കേരളത്തിന്റെ റാങ്ക് 28 ആണ്. കഴിഞ്ഞ വർഷം 21 ആയിരുന്നു. കേരളം ഏറെ നിക്ഷേപസൗഹൃദമായ സാഹചര്യത്തിലുള്ള ഈ കണക്ക് വസ്തുതാവിരുദ്ധമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. പോയിന്റുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ ഗ്രൂപ്പുകളായി തിരിക്കുന്നതിന് പകരം,മുൻവർഷങ്ങളിലെ റാങ്കിങ്ങ് സംവിധാനം തുടർന്ന നടപടി പുന:പരിശോധിക്കണം.ഡി .പി .ഐ .ഐ. ടി പുറപ്പെടുവിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കേരളം 187 പരിഷ്ക്കരണങ്ങളിൽ 157 ഉം നടപ്പാക്കി. അതിന്റെ അടിസ്ഥാനത്തിൽ 85 ശതമാനം പോയിന്റിന് അർഹതയുള്ള സംസ്ഥാനത്തെ 'ഫാസ്റ്റ് മൂവർ' വിഭാഗത്തിലായിരുന്നു ഉൾപ്പെടുത്തേണ്ടിയിരുന്നത്.കഴിഞ്ഞ 18 മാസത്തിനിടെ 3600 കോടി മുതൽമുടക്കുള്ള 29 വൻകിട നിക്ഷേപങ്ങൾ നടന്നു. സംസ്ഥാനം എല്ലാ വർഷവും നടത്തുന്ന ആഗോള നിക്ഷേപക സംഗമവും വൻവിജയമാണ്. തെറ്റായ ഇത്തരം റാങ്കിങ് നിക്ഷേപകരിൽ വലിയ ആശങ്ക സൃഷ്ടിക്കുമെന്ന് കത്തിൽ പറഞ്ഞു.