കൊല്ലം: ജില്ലയിൽ ഇന്നലെ 244 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ മൂന്നുപേർക്കും സമ്പർക്കത്തിലൂടെ ഒൻപത് ആരോഗ്യപ്രവർത്തകർ ഉൾപ്പടെ 241 പേർക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം നഗരത്തിലെ തൃക്കടവൂർ, അയത്തിൽ, മതിലിൽ, രാമൻകുളങ്ങര, നീണ്ടകര, പരവൂർ കുറുമണ്ടൽ, ശാസ്തംകോട്ട ആയിക്കുന്നം, ശൂരനാട് നോർത്ത് പടിഞ്ഞാറ്റക്കിഴക്ക് എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 103 പേർ രോഗമുക്തി നേടി. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1,894 ആയി.