പത്തനംതിട്ട: ഏറത്ത് ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ്, നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ്, കവിയൂർ ഗ്രാമപ ഞ്ചായത്തിലെ വാർഡ് എട്ട് (എണ്ണൂറ്റിപ്പടി പട്ടറേത്ത് റോഡിൽ കാരക്കാട്ട് ഭാഗവും, വ്യാപാര സ്ഥാപനം സ്ഥിതി ചെയ്യുന്ന ഞാലി ഭാഗം ജംഗ്ഷൻ) എന്നീ സ്ഥലങ്ങളിൽ ഏഴു ദിവസത്തേക്ക് കണ്ടൈൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.
നിയന്ത്രണം ദീർഘിപ്പിച്ചു
കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാർഡ് നാല് (കുറവൻകുഴി ഭാഗം), എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ് (ചുഴന്ന കോളനി ഭാഗം), വാർഡ് 13 (ഈട്ടിക്കൂട്ടത്തി കോളനി ഭാഗം) എന്നീ സ്ഥലങ്ങളിൽ 12 മുതൽ ഏഴു ദിവസത്തേക്കും കൂടി കണ്ടൈൻമെന്റ് സോൺ നിയന്ത്രണം ദീർഘിപ്പിച്ചു.
നിയന്ത്രണം നീക്കി
അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട് (തിനവിളപ്പടി മുതൽ കയ്യാണിപ്പടി വരെയുള്ള മ്ലാന്തടം കോളനി ഉൾപ്പെടുന്ന ഭാഗം), വാർഡ് ഒൻപത് (തിനവിളപ്പടി ആശ്രമം ഭാഗം), തിരുവല്ല നഗരസഭയിലെ വാർഡ് മൂന്ന് (ആറ്റുചിറ ഭാഗം), കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന് (കുമ്പനാട് നോർത്ത് ഭാഗം), നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാർഡ് 12 (ഇരവപേരൂർ പടിഞ്ഞാറ് ഭാഗം), എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ് (ചുഴന്ന കോളനി ഭാഗം ഒഴികെ), വാർഡ് 13 (ഈട്ടിക്കൂട്ടത്തി കോളനി ഭാഗം ഒഴികെ), നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ് (അത്തിക്കയം പാലം, അറക്കമൺ ജംഗ്ഷൻ മുതൽ ഉന്നതാനി ജംഗ്ഷൻ വരെ), കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 13 (കഞ്ചോട്, കാരം വേലി, വാഴവിള പ്രദേശങ്ങൾ) എന്നീ സ്ഥലങ്ങൾ കണ്ടൈൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.
വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴ് മുതൽ രാത്രി ഒൻപതുവരെ
പത്തനംതിട്ട : വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിപ്പിക്കുന്നതിന് സർക്കാർ നിശ്ചയിച്ച സമയക്രമം ജില്ലയിലെ കണ്ടെൻയ്മെന്റ് സോൺ അല്ലാത്ത പ്രദേശങ്ങളിൽ ബാധകമാക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സ്ഥാപനങ്ങൾ രാവിലെ ഏഴു മുതൽ രാത്രി ഒൻപത് വരെ മാത്രം തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകി.