അടിമാലി: അടിമാലിയിലെ മലഞ്ചരക്ക് കടയിൽ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട രണ്ടാം പ്രതിയേയും അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. തങ്കമണി നീലിവയൽ കൊച്ചുകരോട്ട് തോമസി(സാബു-49)നെയാണ് തങ്കമണിയിലെ ബന്ധുവീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയിലായിരുന്നു അടിമാലിയിലെ മലഞ്ചരക്ക് കടയിൽ മോഷണം നടന്നത്.സംഭവവുമായി ബന്ധപ്പെട്ട ഒന്നാം പ്രതി മങ്കുവ സ്വദേശി ഒഴുകയിൽ ഷൈസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.തോമസിനെ മലഞ്ചരക്ക് വ്യാപാരസ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.അടിമാലി സർക്കിൾ ഇൻസ്പെക്ടർ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിൽ എസ് ഐ ജൂഡി,സിവിൽ പൊലീസ് ഓഫീസർമാരായ ഷിജി റ്റിസി,അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.