SignIn
Kerala Kaumudi Online
Friday, 30 October 2020 10.02 AM IST

ശബരിഗിരി പവർഹൗസിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു: സംഭവം നടന്നത് ഇന്ന് വൈകിട്ട്

fire

പത്തനംതിട്ട : ശബരിഗിരി പവർഹൗസിൽ ട്രാൻസ്‌ഫോമർ പൊട്ടിത്തെറിച്ചു. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നതെന്നാണ് വിവരം. ഇടമൺ സബ് സ്റ്റേഷനിൽ വൈദ്യുതിയെത്തിക്കുന്ന സ്വിച്ച്‌യാർഡിലെ ട്രാൻസ്‌ഫോർമറിന് സമീപത്തായി സൂക്ഷിച്ചിരുന്ന ഓയിലിന് തീ പിടിച്ച് ആളിക്കത്തിയതിനെ തുടർന്ന് കറണ്ട് ട്രാൻസ്‌ഫോർമർ(സി.ടി) പൊട്ടിത്തെറിക്കുകയായിരുന്നു.

ഇടമൺ സബ് സ്റ്റേഷനിലേക്ക് മൂന്ന് ലൈനുകളാണ് ഇവിടെ നിന്നും പോകുന്നത്. ഇതിൽ ഒരു ലൈനിലുള്ള കറണ്ട് ട്രാൻസ്‌ഫോർമറാണ് പൊട്ടിതെറിച്ചത്. ജീവനക്കാർ വൈകുന്നേരത്തേ ഷിഫ്റ്റ് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. ആങ്ങമൂഴിയിൽ നിന്നും മൂഴിയാർ പൊലീസും സീതത്തോട് ഫയർ സ്റ്റേഷനിലെ ജീവനക്കാരും പവർ ഹൗസിലെ ജീവനക്കാരും ചേർന്ന് തീ അണയ്ക്കുകയായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SABARIGIRI POWERHOUSE, KERALA, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.