SignIn
Kerala Kaumudi Online
Wednesday, 25 November 2020 12.03 AM IST

സ്ത്രീയെ അങ്ങനെ പെട്ടെന്ന് തൃപ്തിപ്പെടുത്താനാകില്ല; അവളെക്കുറിച്ചുള്ള ഈ അഞ്ച് കാര്യങ്ങൾ പുരുഷന്മാർ ഒരിക്കലും അറിയാതെ പോകരുത്, മദ്ധ്യവയസ്കകളായ സ്ത്രീകൾക്കും ലൈംഗികാഭിലാഷങ്ങളുണ്ടെന്നറിയുക

women

ഇന്ത്യ ഉൾപ്പെടെയുള്ള പലരാജ്യങ്ങളിലും ഇന്നും ലിംഗഭേദം നിലനിൽക്കുന്നുണ്ട്. വീട്ടിലും തൊഴിലിടങ്ങളിൽ നിന്നും മാത്രമല്ല പുരുഷനൊപ്പം കിടക്ക പങ്കിടുമ്പോഴും സ്ത്രീകൾ ഈ പ്രശ്നം നേരിട്ടുവരികയാണ്. സ്ത്രീകൾ ലെെംഗികതയെ പറ്റിയുള്ള അവരുടെ ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞാൽ അവളെ മോശക്കാരിയായി ചിത്രീകരിക്കുന്ന കാഴ്ചപാടാണ് ഇന്നും സമൂഹത്തിനുള്ളത്.

എന്നാൽ ഇത്തരം ആഗ്രഹങ്ങൾ അടിച്ചമർത്തുമ്പോഴും സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ലൈംഗികത ആവശ്യമാണെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. പുരുഷൻമാരാണ് സ്ത്രീകളുടെ ശരീരത്തിൽ ഏറെ ആകൃഷ്ടരാകുന്നത്. എന്നാൽ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂടുതൽ ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള ആഗ്രഹം സൃഷ്ടിക്കുന്ന മറ്റ് പ്രധാനപ്പെട്ട കാരണങ്ങളുമുണ്ട്.

രതിമൂർച്ഛ

പുരുഷനെ അപേക്ഷിച്ച് സ്തീകൾക്ക് ഒന്നിലധികം തവണ രതിമൂർച്ഛ അനുഭവം ഉണ്ടാകും. എന്നാൽ പുരുഷന് ഒരു സമയം ഇത് സംഭവിക്കുകയെന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. ഇക്കാരണത്താൽ തന്നെ ബന്ധപ്പെടുമ്പോൾ സ്ത്രീകൾ അവരുടെ പങ്കാളിയോട് ഏറെ അടുപ്പം കാണിക്കും.

സ്ത്രീകൾക്കായി കൂടുതൽ സാദ്ധ്യതകൾ തുറന്നിരിക്കുന്നു.

ലെെംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സ്ത്രീകൾക്ക് കൂടുതൽ സാദ്ധ്യതകൾ തുറന്നിരിക്കുന്നു. ഒരു പഠനമനുസരിച്ച് പുരുഷന്മാരുടെ സ്വവർഗ ലെെംഗികയും സ്ത്രീകളുടെ സ്വവർഗ ലെെംഗികതയും സ്ത്രീ-പുരുഷ ലെെംഗികതയും ഒരു കൂട്ടം പുരുഷൻന്മാരെ കാണിക്കുകയുണ്ടായി. ഇത് പ്രകാരം രണ്ടാമത്തതും മൂന്നാമത്തതും വീഡിയോ ഇവരിൽ വികാരങ്ങൾ ഉണർത്തിയതായി പറയുന്നു. എന്നാൽ ഇതേ വീഡിയോകൾ സ്ത്രീകളെ കാണിച്ചപോപൾ എല്ലാവർക്കും ഒരുപോലെ വികരം ഉണർന്നതായും പഠനം കണ്ടെത്തി.

അടുക്കുക, സംസാരിക്കുക ,ബന്ധത്തിലേർപ്പെടുക.

സ്ത്രീകൾ ലെെംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുമ്പ് പങ്കാളിയുമായി സംസാരിക്കാനും പരസ്പരം സ്പർശിക്കാനും ആഗ്രഹിക്കും. അതിന് ശേഷം മാത്രമെ ഇവർ ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുവെന്നും പുതിയ പഠനങ്ങൾ പറയുന്നു. എന്നാൽ പുരുഷൻന്മാർ ബന്ധത്തിലേർപ്പെട്ടതിന് ശേഷമാകും സ്ത്രീകളോട് കൂടുതൽ അടുക്കുകയെന്നും ഈ പഠനം പറയുന്നു.

മിഡിൽ ഏജ് പ്രശ്നങ്ങൾ

പെൺകുട്ടികളേക്കാൾ മദ്ധ്യവയസ്കരായ സ്ത്രീകൾക്ക് നിരവധി ലൈംഗികാഭിലാഷങ്ങൾ നിറവേറ്റാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ആർത്തവവിരാമത്തിന്റെ പ്രായത്തിനടുത്തെത്തുകയും കാലക്രമേണ ലൈംഗികാഭിലാഷം കുറയുമെന്നും ഇവർ ഭയപ്പെടുന്നതാണ് ഇതിന് കാരണമെന്നും ശാസ്ത്രം പറയുന്നു.

വർദ്ധിച്ച ലൈംഗിക താത്പര്യം

സ്ത്രീകൾ തങ്ങളുടെ ലെെംഗികപരമായ ആഗ്രഹങ്ങൾ ഉള്ളിൽ ഒതുക്കാറുണ്ട്. എന്നിരുന്നാലും അവൾ ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ അയാളുമായി ബന്ധപ്പെടുമ്പോൾ എല്ലാ ആഗ്രഹങ്ങളും അതേ പുരുഷനിലൂടെ നിറവേറ്റാൻ ശ്രമിക്കാറുണ്ട്. ലെെംഗികതയുടെ കാര്യത്തിൽ മാത്രമല്ല അവളുടെ എല്ലാ ആവശ്യങ്ങൾക്കും ആ പുരുഷനിലൂടെ നിറവേറ്റാൻ സ്ത്രീകൾ ശ്രമിക്കുമെന്നും വിവിധ പഠനങ്ങൾ പറയുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.