SignIn
Kerala Kaumudi Online
Saturday, 28 November 2020 8.05 AM IST

പുതിയ മിനി കൂപർ സ്വന്തമാക്കി ടൊവിനോ, കുടുംബസമേതം ഷോറൂമിലെത്തിയ ചിത്രങ്ങൾ വെെറലാകുന്നു

pic

മലയാള സിനിമയിൽ വാഹനപ്രിയരായ നടൻമാരിൽ ഒരാളാണ് ആരാധകരുടെ സ്വന്തം ടോവിനൊ തോമസ്. നിരവധി വാഹനങ്ങളും ടോവിനൊയ്ക്ക് ഉണ്ട്.ഇതിന് പുറമെ മിനി കൂപര്‍ കാറിന്റെ ഏറ്റവും പുതിയ മോഡല്‍ സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ ടോവിനോ തോമസ്‌. കൊച്ചിയിലെ ഷോറൂമില്‍ കുടുംബസമേതമെത്തിയാണ് താരം പുതിയ കാര്‍ വാങ്ങിയത്.

മിനി കൂപ്പറിന്റെ ഏറ്റവും പുതിയ മോഡലാണ് താരം സ്വന്തമാക്കിയത്. നീല നിറത്തിലുള്ള കാർ ബോഡിയിൽ മെഷ് ഫാബ്രിക് ഡിസൈനോട് കൂടിയ രണ്ട് ബ്ലാക്ക് സ്ട്രൈപ്സ് ബോഡി ഗ്രാഫിക്സ് ആയി വരുന്നുണ്ട്. കാറിനൊപ്പം നിൽക്കുന്ന ടോവീനോയുടെയും കുടുംബത്തിന്റെയും ചിത്രങ്ങൾ താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

ഹോണ്ട സിറ്റി, ഓഡി ക്യൂ സെവൻ, ബി.എം.ഡബ്ല്യു സെവൻ സീരീസ് എന്നീ കാറുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്. കരിയറിന്റെ തുടക്കകാലത്താണ് ഹോണ്ട സിറ്റി ടൊവീനോയുടെ വാഹനമായിരുന്നത്. 2017ലാണ് ടോവിനൊ ഓഡി ക്യൂ സെവൻ സ്വന്തമാക്കിയത്. KL 45 Q7. 245 എന്ന നമ്പറും തന്റെ ക്യൂ സെവൻ കാറിനായി താരം സ്വന്തമാക്കിയിരുന്നു.2019ലാണ് താരം ബി.എം.ഡബ്ല്യു സെവൻ സീരീസ് സ്വന്തമാക്കിയത്. ബി.എം.ഡബ്ല്യൂവിന്റെ ഏറ്റവും ആഡംബര വാഹനമായ 7 സീരീസ് സെഡാനായ 730എല്‍.ഡി.എം സ്‌പോര്‍ട്ടാണ് ടോവിനൊ സ്വന്തമാക്കിയത്. ഒന്നരക്കോടി രൂപയോളമായിരുന്നു കാറിന്റെ വില.

❤️ @tovinofans_perambra_official #aktfwa_perambra_offical @tovinothomas.live ............................................. @tovinofans_perambra_official @tovinithomas.live ғᴀɴ ᴘᴀɢᴇ ᴏғ @tovinothomas ʏᴏᴜ ɢᴇᴛ ᴀʟʟ ᴀʙᴏᴜᴛ ᴛᴏᴠɪɴᴏᴛʜᴏᴍᴀs (ᴘʜᴏᴛᴏs,ᴠɪᴅᴇᴏs,ɴᴇᴡs)ᴇᴛᴄ. ғᴏʟʟᴏᴡ ᴀɴᴅ sᴜᴘᴘᴏʀᴛ #tovinothomas #tovi #malayalamfilm #filmindustry #kerala #mallu #malayali #lalettan #mammukka #dq #kunjikka #nivin #nivinpauly #mollywood #youthactor #tovifans #tovinofans #tovinofanspower @tovinothomas ......................... #entekeralam🌴 #keralavibes #kerala_360 #keralatrip #keralagodsowncountry #keralagram #keralatourism #keralagallery #kerala🌴 #kerala_gram #keralaphotography @aktfwa_statecommittee_official @tovino_fans_mangalore @tovi_addict @tovinothomasmediaclub @tovino_fans_malappuram_area @harikrishnan4u @tovinothomas @aktfwa_manjeri_area_committee @tovino__uyir @trollrebelz2.0 @tovinothomas_army @team_tsoe @kingdom_of_tovi @teamtoec @tovino_fans_online_editors @teamtoep @dtoew_official @tovinofans_official_balussery @team_t_f_o_e_kerala @tovino_fans_official_vatakara @tovinothomas.offical @tovino_thomas_live @tovinothomasmediaclub @tovinofans_calicut_official @tovino_fans_mangalore @tovinofans_kottarakkara

A post shared by AKTFWA PERAMBRA (@tovinofans_perambra_official) on

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.