ന്യൂഡൽഹി: സംസ്ഥാനത്തെ ജാതിവിവേചനം മറികടക്കാൻ വ്യത്യസ്തമായ പദ്ധതിയുമായി ഒഡിഷയിലെ പട്ടിക ജാതി, പട്ടിക വകുപ്പ്. ജാതിനോക്കാതെ വിവാഹം ചെയ്താൽ ദമ്പതികൾക്ക് രണ്ടര ലക്ഷം രൂപയാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.
ചില നിബന്ധനകളോടെയാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. സമ്മാനം കിട്ടാനായി സർക്കാരിന്റെ സ്വന്തം മാട്രിമോണിയൽ 'സുമംഗൽ" വെബ്സൈറ്റിൽ നിന്നു വേണം പങ്കാളിയെ കണ്ടെത്തണം. ഒഡീഷക്കാരനാകണം. ഹിന്ദുവാകണം. കൂടാതെ വിവാഹം കഴിക്കുന്ന ഒരാൾ ഹിന്ദു വിഭാഗത്തിലെ മുന്നോക്ക ജാതിയിൽ നിന്നുള്ളയാളും മറ്റെയാൾ ഹിന്ദു മതത്തിലെ പിന്നാക്ക സമുദായത്തിൽ നിന്നുള്ളയാളും ആയിരിക്കണം. ഇതെല്ലാം പാലിച്ചാണ് വിവാഹമെങ്കിൽ വധുവരന്മാരുടെ ജോയിന്റ് അക്കൗണ്ടിലേക്ക് രണ്ടര ലക്ഷം രൂപ എത്തും. രണ്ടാം വിവാഹമാണെങ്കിൽ പണം ലഭിക്കില്ല.
2017 മുതൽ സർക്കാർ ജാതി രഹിത വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ തയാറാക്കാറുണ്ട്. നേരത്തെ ജാതിരഹിത വിഭാഗങ്ങൾക്ക് ഒരു ലക്ഷം രൂപയാണ് സർക്കാർ ധനസഹായം നൽകിയിരുന്നതെങ്കിൽ ഇനി മുതൽ ഇത് രണ്ടര ലക്ഷമായിരിക്കും. ഒറ്റയടിക്ക് ഒന്നര ലക്ഷം രൂപയുടെ വർദ്ധനവാണ് വരുത്തിയത്. 2017 ആഗസ്റ്റിലാണ് ഇതിന് മുൻപ് ഈ ധനസഹായം വർദ്ധിപ്പിച്ചത്. അന്ന് 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായാണ് തുക വർദ്ധിപ്പിച്ചത്. 2017 മുതൽ നാളിതുവരെ 543 ജാതിരഹിതവിവാഹങ്ങളാണ് ഒഡീഷയിൽ നടന്നിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |