പുനലൂർ: വ്യാപാരശാലകളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 131 ചാക്ക് അരി തെന്മല പൊലീസ് പിടികൂടി. കഴുതുരുട്ടി മുംതാസ് റബർ സ്റ്റോഴ്സ് ഉടമ ഷാഹുൽ ഹമീദിന്റെ കടയിൽ സൂക്ഷിച്ചിരുന്ന 13ചാക്കും ആര്യങ്കാവ് അനഘ സ്റ്റോഴ്സ് ഉടമ തോമസിന്റെ കടയിൽ സൂക്ഷിച്ചിരുന്ന 118 ചാക്ക് അരിയുമാണ് പിടികൂടിയതെന്ന് തെന്മല സി. ഐ.എം. വിശ്വംഭരൻ അറിയിച്ചു.പൊലീസ് സ്റ്റേഷനിൽ എത്തിച്ച അരി താലൂക്ക് സപ്ളൈ ഓഫിസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചു. റേഷൻ അരിയാണോ എന്ന് പരിശോധിക്കാൻ ക്വാളിറ്റി കൺട്രോളർക്ക് പൊലീസ് കത്ത് നൽകിയിട്ടുണ്ടെന്നും സി .ഐ പറഞ്ഞു.