ന്യൂഡൽഹി :മഹാരാഷ്ട്ര നിയമസഭ നൽകിയ അവകാശലംഘന നോട്ടീസിനെതിരെ റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസാമി സമർപ്പിച്ച ഹർജി സുപ്രീംകോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. സ്പീക്കറുടെ നിർദ്ദേശപ്രകാരമാണ് അർണബിന് നോട്ടീസ് അയച്ചതെന്ന് നിയമസഭാ അസിസ്റ്റൻഡ് സെക്രട്ടറി കോടതിയെ അറിയിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിമർശിച്ചതിനാണ് അർണബിനെതിരെ നോട്ടീസ് നൽകിയത്.