കൊല്ലം: കൊവിഡിൽ പൊലിഞ്ഞുപോയ വോട്ടുപിടിത്തത്തെയോർത്ത് വിഷമിക്കുന്ന സ്ഥാനാർത്ഥികളേ, നിങ്ങളുടെ ശബ്ദം ചിലപ്പോൾ നിങ്ങളുടെ തലവര മാറ്റിയേക്കാം. ബി.എസ്.എൻ.എല്ലാണ് സ്ഥാനാർത്ഥിയുടെ ശബ്ദത്തിൽ ഫോണിലൂടെ വോട്ടഭ്യർത്ഥിക്കാൻ അവസരമൊരുക്കുന്നത്. ഇതിനായി സമയം കളഞ്ഞ് ഫോണിൽ നേരിട്ട് വിളിക്കണമെന്നുമില്ല, റെക്കാഡ് ചെയ്ത ശബ്ദസന്ദേശം 'ബൾക്ക് വോയ്സ് കാൾ ഫെസിലിറ്റി"യിലൂടെയാണ് വോട്ടർമാരിലെത്തിക്കുന്നത്. അരമിനിട്ടാണ് കാൾ സമയം.
സ്ഥാനാർത്ഥികൾക്ക് തന്റെ പരിധിയിലെ വോട്ടർമാരുടെ നമ്പരുകളിലേക്ക് സ്വന്തം ശബ്ദത്തിൽ ഒരേ സമയം വോട്ടഭ്യർത്ഥിക്കാനാകും.
സ്ഥാനാർത്ഥികളുടെയും അണികളുടെയും മൊബൈലിൽ വിളിക്കുമ്പോൾ കേൾക്കാവുന്ന റെക്കാഡ് ചെയ്ത റിംഗ് ബാക്ക് ടോൺ സൗകര്യവും ലഭ്യമാണ്. വോട്ടഭ്യർത്ഥിക്കുന്ന ഗാനങ്ങളോ സന്ദേശമോ ഇതിനുപയോഗിക്കാം. തിരഞ്ഞെടുപ്പ് കമ്മിഷന്റെയോ വരണാധികാരിയുടെയോ അനുമതിപത്രത്തോടൊപ്പം റെക്കാഡ് ചെയ്ത ശബ്ദസന്ദേശവുമായി തൊട്ടടുത്ത ബി.എസ്.എൻ.എൽ ഉപഭോക്തൃ സേവനകേന്ദ്രത്തിലെത്തിയാൽ സേവനം ലഭിക്കും.
നിരക്ക്
റിംഗ് ബാക്ക് ടോൺ- 42 രൂപ
ബൾക്ക് വോയ്സ് കാൾ- 50 പൈസ
(ഒരു നമ്പരിന്)