കൊടുങ്ങല്ലൂർ: വനിതകളുടെ കൈമെയ് മറന്നുള്ള പോരാട്ടമാണ് എറിയാട് ജില്ലാ പഞ്ചായത്ത് ഡിവഷനിൽ. പട്ടികജാതി വനിതാ സംവരണ ഡിവിഷനിൽ എൽ.ഡി.എഫിന് മുൻതൂക്കമുള്ള ഡിവിഷനിൽ സീറ്റ് പിടിച്ചെടുക്കാനുള്ള പ്രചാരണ തന്ത്രങ്ങളാണ് യു.ഡി.എഫും എൻ.ഡി.എയും ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞ തവണ എൽ.ഡി.എഫിലെ നൗഷാദ് കൈതവളപ്പിൽ 11,012 വോട്ടുകൾക്കാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എം കുഞ്ഞുമൊയ്തീനെ പരാജയപ്പെടുത്തിയത്. ഇത്തവണ എൽ.ഡി.എഫിൽ നിന്നും സുഗത ശശിധരനാണ് മത്സരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി ലിൻസി പെരിങ്ങോട്ടും എൻ.ഡി.എ സ്ഥാനാർത്ഥി അമുദ ഗണേശനും. അമുദ 18 വർഷമായി പൊതുപ്രവർത്തന രംഗത്ത് സജീവമാണ്. മഹിളാ മോർച്ച, ബി.എം.എസ്, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘപരിവാർ സംഘടനകളുടെ നേതാവാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി ലിൻസി പെരിങ്ങാട്ട് യുവത്വത്തിന്റെ പ്രതീകമാണ്. അഴീക്കോട് സ്വദേശിയായ ഇവർ സാമൂഹിക പ്രവർത്തകനായ പി.വി സജീവ് കുമാറിന്റെ മകളാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി സുഗത ശശിധരൻ എറിയാട് പഞ്ചായത്ത് ഭരണസമിതി അംഗവും വികസന കമ്മിറ്റി ചെയർമാനുമായിരുന്നു. 2010 മുതൽ 15 വരെ പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു.
എറിയാട് ഡിവിഷൻ