SignIn
Kerala Kaumudi Online
Monday, 25 January 2021 7.01 AM IST

മുംബയ് ഭീകരാക്രമണം; വിവരങ്ങൾ നൽകുന്നവർക്ക് 5 ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക

pic

വാഷിംഗ്‌ടൺ: മുംബയ് ഭീകരാക്രമണം നടന്ന് പന്ത്രണ്ട് വർഷങ്ങൾ പിന്നിടുമ്പോൾ ലഷ്കർ-ഇ-ത്വയ്ബ അംഗം സാജിദ് മിറിനെതിരെ തെളിവ് നൽകുന്നവർക്ക് അഞ്ച് ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക.യു.എസ് റിവാർഡ്സ് ഫോർ ജസ്റ്റിസ് പ്രോഗ്രാമാണ് ഇത് സംബന്ധിച്ച ഔദ്ധ്യോഗിക പ്രസ്‌താവന പുറത്തുവിട്ടത്.

"പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദേശ ഭീകര സംഘടനയായ ലഷ്കർ-ഇ ത്വയ്യിബലെ മുതിർന്ന അംഗം സാജിദ് മിറിന്റെ മുംബയ് ഭീകരാക്രമണത്തിലുള്ള പങ്ക് വ്യക്തമാക്കുന്ന രേഖകൾ ആവശ്യമാണ്. ഇതിൽ സാജിദ് മിറിന്റെ പങ്ക് തെളിയിക്കുന്നതും ഏതെങ്കിലും രാജ്യത്ത് ശിക്ഷയ്ക്ക് കാരണമാകുന്നതുമായ വിവരങ്ങൾകെെമാറുന്നവർക്ക് റിവാർഡ്സ് ഫോർ ജസ്റ്റിസ് പ്രോഗ്രാം അഞ്ച് മില്യൺ ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്യുന്നു." പ്രസ്‌താവനയിൽ പറഞ്ഞു.

2008 നവംബർ 26നാണ് കസബും 9 കൂട്ടാളികളുമടങ്ങുന്ന പാക്ക് ഭീകരസംഘം മുംബയെ ചോരക്കളമാക്കിയത്. മൂന്ന് ദിവസം നീണ്ട ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെപ്പേർക്കു
പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, AMERICA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.