കോഴിക്കോട്: ഗോകുലം കേരള എഫ്.സി മാലിയിൽ നിന്നുമുള്ള സ്ട്രൈക്കർ സാലിയോ ഗുയ്ണ്ടോയുമായി കരാറിൽ എത്തി. ഗോകുലത്തിന്റെ നാലാമത്തെ വിദേശതാരമാണ് 24കാരനായ ഗുയ്ണ്ടോ. തുർക്കി, ടുണീഷ്യ, ബഹ്റൈൻ, അൽബേനിയ എന്നീ രാജ്യങ്ങളിൽ കളിച്ച പരിചയുവുമായിട്ടാണ് സാലിയോ ഗുയ്ണ്ടോ മലബാറിലേക്ക് വരുന്നത്. 2015ലെ അണ്ടർ 20 ലോകകപ്പിൽ മൂന്നാം സ്ഥാനത്തു എത്തിയ മാലി ടീമിൽ അംഗമായിരിന്നു സാലിയോ. കഴിഞ്ഞ വർഷം അൽബേനിയൻ ലീഗിൽ 11 ഗോൾ നേടി.
"ഗോകുലവുമായി കരാറിലെത്തിയതിൽ വളരെയേറെ സന്തോഷം ഉണ്ട്. ഗോകുലത്തിന്റെ കൂടെ ഞാൻ പരിശീലനം ആരംഭിച്ചു. യുവാക്കൾക്ക് പ്രാമുഖ്യം കൊടുക്കുന്ന ടീമാണ് ഗോകുലം. ഗോകുലത്തിന്നു വേണ്ടി ഐ ലീഗ് ജയിക്കണം എന്നാണ് എന്റെ ലക്ഷ്യം.
സാലിയോ .
"ഗോൾ അടിക്കുവാൻ കഴിവുള്ള കളിക്കാരനാണ് സാലിയോ. ഇരുകാലുകൾ കൊണ്ടും ഗോൾ നേടാൻ സാലിയോയ്ക്ക് പറ്റും. നല്ല വേഗതയാണ് സാലിയോയുടെ മറ്റൊരു സവിശേഷത,"
വിൻസെൻസോ ആൽബെർട്ടോ അന്നീസ്.