കൊച്ചി: റോയൽ എൻഫീൽഡിന്റെ ഏറ്റവും ജനപ്രിയമായ ക്ളാസിക് 350ക്ക് പുതിയ രണ്ടു പതിപ്പുകൾ. മെറ്റലോ സിൽവർ, ഓറഞ്ച് എംബെർ എന്നീ നിറഭേദങ്ങളുള്ള പതിപ്പുകളാണ് വിപണിയിലെത്തിയത്.
പേരുസൂചിപ്പിക്കും പോലെ, ക്ളാസിക് തനിമയുള്ള ഈ ക്രൂസറിന് കൂടുതൽ യുവത്വവും പുതുമയും സമ്മാനിക്കുന്നതാണ് ഈ നിറങ്ങൾ. അലോയ് വീലുകളും ട്യൂബ്ലെസ് ടയറുകളും മികച്ച റൈഡിംഗ് ആസ്വാദനവും നൽകും.
ഉപഭോക്താക്കൾ സ്വന്തം ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാൻ അവസരമുള്ള, റോയൽ എൻഫീൽഡിന്റെ പുതിയ 'മേക്ക് ഇറ്റ് യുവേഴ്സ്" (എം.ഇ.വൈ) സൗകര്യം ക്ളാസിക് - 350ക്കും ലഭ്യമാണ്. ബൈക്ക് ബുക്ക് ചെയ്യുമ്പോൾ ഷോറൂമിലോ ആപ്പുവഴിയോ നിർദേശങ്ങൾ നൽകാം.
അതിന് അനുസരിച്ചുള്ള ബൈക്കായിരിക്കും ചെന്നൈയിലെ ഫാക്ടറിയിൽ നിന്ന് നിർമ്മിച്ച് നൽകുക. എക്സ്ഷോറൂം വില ₹1,83,164