SignIn
Kerala Kaumudi Online
Friday, 26 February 2021 10.25 PM IST

യുവാവിന് ജീവപര്യന്തം തടവും പിഴയും

a

തളിപ്പറമ്പ്: 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് ജീവപര്യന്തം തടവും പിഴയും. കുടിയാൻമല ചെളിമ്പറമ്പ് സ്വദേശി താന്നിക്കൽ വീട്ടിൽ സുരേഷിനാണ് (42) തളിപ്പറമ്പ് അതിവേഗ കോടതി സ്‌പെഷ്യൽ ജഡ്ജ് മുജീബ് റഹ്മാൻ ശിക്ഷ വിധിച്ചത്. 2015 ലാണ് സംഭവം നടന്നത്. പ്രകൃതി വിരുദ്ധ പീഡനത്തിന് പോക്‌സോ നിയമപ്രകാരം ജീവപര്യന്തം കഠിനതടവും 50,000 രൂപ നഷ്ടപരിഹാരവും നൽകണം.

നഷ്ടപരിഹാരം നൽകാത്തപക്ഷം ആറുമാസം തടവ് അനുഭവിക്കണം. ഇതിന് പുറമെ ബീഡി കൊണ്ട് കുട്ടിയുടെ കൈവിരൽ പൊള്ളിച്ചതിന് 10 വർഷം കഠിനതടവും പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. നഷ്ടപരിഹാരം അടക്കാത്തപക്ഷം 3 മാസമാണ് അധിക തടവ്. നഷ്ടപരിഹാര തുക അടക്കുന്ന പക്ഷം പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. തലശ്ശേരി പബ്ലിക്ക് പ്രോസിക്യൂട്ടർ ബീന കാളിയത്ത്, തളിപ്പറമ്പ് പബ്ലിക്ക് പ്രോസിക്യൂട്ടർ പി. ഷെറിമോൾ ജോസ്, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി എ.വി.ജോൺ എന്നിവരും കോടതിയിൽ ഹാജരായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.