ലണ്ടൻ: കേംബ്രിഡ്ജ് സർവകലാശാലയുടെ രസതന്ത്ര വിഭാഗത്തിന് ഇന്ത്യൻ ശാസ്ത്രജ്ഞനും പ്രമുഖ മരുന്ന് നിർമാതാക്കളായ സിപ്ലയുടെ ചെയർമാനുമായ യൂസുഫ് ഹമീദിന്റെ പേര്. 2050 വരെ വകുപ്പ് ഹമീദിന്റെ പേരിൽ അറിയപ്പെടും.
84കാരനായ ഹമീദ് ഇവിടെ ക്രൈസ്റ്റ് കോളജിലാണ് പഠിച്ചത്. 66 വർഷമായി സർവകലാശാലയുമായി അദ്ദേഹം അടുത്തബന്ധം പുലർത്തിവരുന്നുണ്ട്. മികവു പുലർത്തുന്ന വിദ്യാർത്ഥികൾക്ക് അദ്ദേഹം സ്കോളർഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്.