'ഇവൻമാരെയൊക്കെ ഒന്നു നേരിട്ടു കണ്ടപ്പോഴാ സത്യത്തിൽ സമാധാനമായത്. ഒരു വർഷത്തോളമായി എല്ലാവരേയും കണ്ടിട്ട്. ഓൺലൈൻ ക്ളാസിനേക്കാൾ നല്ലത് സ്കൂളിൽ വരുന്നത് തന്നെയാണ്. എല്ലാവരുമായും വാട്സ്ആപ്പ് ചാറ്റിംഗും വീഡിയോ കോളുമൊക്കെയുണ്ടെങ്കിലും നേരിൽ കാണുന്നതിന്റെ സന്തോഷം വേറെയാ. പ്ളസ്ടു ആയതിനാൽ ഇനി എല്ലാവരും കൂടെ ഒരുമിച്ച് ക്ളാസ് മുറിയിലിരുന്ന് പഠിക്കാൻ പറ്രുമോയെന്ന് പോലും പേടിച്ചിരുന്നു. എന്തായാലും ക്ളാസ് തുടങ്ങിയതുകൊണ്ട് സന്തോഷമുണ്ട്. സത്യം പറഞ്ഞാൽ ക്ളാസിൽ വന്നപ്പോൾ പരീക്ഷാ ഹാളാണ് ഓർമ്മ വന്നത്. സ്കൂൾ നേരത്തെ തുറക്കേണ്ടതായിരുന്നു".
- പി.കെ. അഭിജിത്,
കോട്ടയം എം.ഡി.സെമിനാരി ഹയർസെക്കൻഡറി സ്കൂൾ