SignIn
Kerala Kaumudi Online
Friday, 26 February 2021 10.07 AM IST

ഒരേ ഒരു യേശുദാസ്

a

പത്മവിഭൂഷൺ​ നൽകി രാജ്യം ആദരിച്ചഗാനഗന്ധർവൻ ഡോ. കെ.​ജെ. യേ​ശു​ദാ​സിനെക്കുറിച്ച്ഗായകൻ ജി. വേണുഗോപാൽ എഴുതുന്നു

സംഗീ​ത​ലോ​ക​ത്തെ അ​പൂർ​വ​രാ​ഗ​മാ​ണ് ഡോ. കെ.​ജെ. യേ​ശു​ദാ​സ്. മ​ല​യാ​ളി​യു​ടെ ഹൃ​ദ​യ​താ​ള​ത്തി​നൊ​പ്പ​മു​ള്ള മ​ധു​ര​സം​ഗീ​തം. മ​ഴ​യും വെ​യി​ലും പോ​ലെ നി​ത്യ​സാ​ന്നി​ദ്ധ്യം. യേ​ശു​ദാ​സ് എ​ന്ന മ​ഹാ​നായ ഗാ​യ​ക​നെ, ഗു​രു​വി​നെ, വ​ഴി​കാ​ട്ടി​യെ അ​ടു​ത്ത​റി​യാൻ ക​ഴി​ഞ്ഞ​ത് ദൈ​വാ​നു​ഗ്ര​ഹം. ആ​ദ്യ കാ​ഴ്‌​ച​യു​ടെ ഓർ​മ​യും അ​ദ്ഭു​ത​വും അ​ന്ന​ത്തെ ഏ​ഴാം ക്ളാ​സു​കാ​ര​ന്റെ ക​ണ്ണി​ലൂ​ടെ ഇ​ന്നും എ​നി​ക്ക് അ​നു​ഭ​വി​ക്കാ​നാ​വും.
എ​ന്റെ അ​ടു​ത്ത ബ​ന്ധു​വാ​ണ് ഞ​ങ്ങൾ സു​ജു​വെ​ന്ന് വി​ളി​ക്കു​ന്ന ഗാ​യിക സു​ജാ​ത. സു​ജു അ​ന്ന് ദാ​സേ​ട്ട​ന്റെ ഗാ​ന​മേ​ള​ക​ളിൽ സ്ഥി​ര​മാ​യി പാ​ടും. നാ​ഗർ​കോ​വിൽ, തി​രു​വ​ന​ന്ത​പു​രം തു​ട​ങ്ങിയ സ്ഥ​ല​ങ്ങ​ളി​ലൊ​ക്കെ ഗാ​ന​മേ​ള​യു​ണ്ടെ​ങ്കിൽ സു​ജു വ​ഴു​ത​ക്കാ​ടു​ള്ള ഞ​ങ്ങ​ളു​ടെ കു​ടും​ബ​വീ​ട്ടി​ലാ​ണ് താ​മ​സം. അ​ങ്ങ​നെ​യൊ​രു ദി​വ​സ​മാ​ണ് ദാ​സേ​ട്ട​നെ ആ​ദ്യ​മാ​യി കാ​ണാ​ന​വ​സ​രം ഒ​രു​ങ്ങു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഗാ​ന​മേ​ള​യു​ള്ള​പ്പോൾ ദാ​സേ​ട്ടൻ ജ​ഗ​തി​യിൽ പ്ര​ഭ​ച്ചേ​ച്ചി​യു​ടെ വീ​ട്ടി​ലാ​ണ് താ​മ​സി​ക്കാ​റ്. ആ വീ​ട് ഇ​പ്പോ​ഴി​ല്ല. ആ​ദ്യ​മാ​യി സു​ജു​വി​നൊ​പ്പം ദാ​സേ​ട്ട​നെ കാ​ണാൻ ചെ​ല്ലു​മ്പോൾ ഞാൻ ഏ​ഴാം ക്ളാ​സിൽ പ​ഠി​ക്കു​ക​യാ​ണ്. അ​വ​ശത അ​നു​ഭ​വി​ക്കു​ന്ന ഗാ​യ​കൻ കെ.​എ​സ്. ജോർ​ജി​ന്റെ കാൻ​സർ ചി​കി​ത്സ​യ്‌​ക്ക് ഫ​ണ്ടു​ണ്ടാ​ക്കാൻ സം​ഘ​ടി​പ്പി​ച്ച​താ​ണ് അ​ന്ന​ത്തെ ഗാ​ന​മേ​ള. ജ​യ​ച​ന്ദ്രൻ, എ​സ്. ജാ​ന​കി, ലത തു​ട​ങ്ങി വേ​റെ​യും ഒ​രു​പാ​ട് പാ​ട്ടു​കാ​രു​ണ്ട്. ദാ​സേ​ട്ട​നെ കാ​ണാ​നു​ള്ള ആ​കാം​ക്ഷ അ​ട​ക്കാ​നാ​വാ​തെ പ്ര​ഭ​ച്ചേ​ച്ചി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോൾ അ​ദ്ദേ​ഹം അ​വി​ടെ​യി​ല്ല. ടെ​ന്നി​സ് ക്ള​ബിൽ ക​ളി​ക്കാൻ പോ​യി​രി​ക്കു​ക​യാ​ണ്. അ​ധി​കം വൈ​കാ​തെ തി​രി​ച്ചെ​ത്തി. ഉ​മ്മ​റ​ത്ത് ത​ന്നെ​യി​രു​ന്നു. ഞാൻ അ​ടു​ത്തു​ചെ​ന്ന് പ​രി​ച​യ​പ്പെ​ട്ടു. വർ​ത്ത​മാ​ന​മൊ​ക്കെ പ​റ​ഞ്ഞു. വ​ള​രെ വാ​ത്സ​ല്യ​ത്തോ​ടെ​യാ​യി​രു​ന്നു സം​സാ​രം. ആ സ്വാ​ത​ന്ത്ര്യ​ത്തിൽ ജേർ​ണ​ലി​സ്‌​റ്റി​ന്റെ രീ​തി​യിൽ ദാ​സേ​ട്ട​നോ​ട് ചില ചോ​ദ്യ​ങ്ങ​ളൊ​ക്കെ ചോ​ദി​ച്ചു. അ​വ​സാ​ന​മാ​യി പാ​ടിയ സി​നിമ ഏ​താ​ണ്? ദാ​സേ​ട്ടൻ പ​റ​ഞ്ഞു പി​ക് നി​ക്ക്. ആ​രാ​ണ് സം​ഗീ​ത​സം​വി​ധാ​യ​കൻ? അർ​ജു​നൻ മാ​സ്‌​റ്റർ. എ​ഴു​തി​യി​രി​ക്കു​ന്ന​ത് ശ്രീ​കു​മാ​രൻ ത​മ്പി​യാ​ണ് എ​ന്നൊ​ക്കെ. അ​ങ്ങ​നെ ആ​ദ്യ​കാ​ഴ്ച​യിൽ ത​ന്നെ എ​നി​ക്ക് വ​ല്യ ഇ​ഷ്ട​മാ​യി.
പി​ന്നീ​ട് പി​ക് നി​ക്ക് റി​ലീ​സാ​വു​ക​യും പാ​ട്ടു​ക​ളൊ​ക്കെ ഹി​റ്റാ​വു​ക​യും ചെ​യ്‌​ത​പ്പോൾ അ​തൊ​ക്കെ ഞാൻ പാ​ടിയ പോ​ലൊ​രു സ​ന്തോ​ഷ​മാ​യി​രു​ന്നു. പി​ന്നീ​ടു​ള്ള ദാ​സേ​ട്ട​നു​മാ​യു​ള്ള ഓർ​മ​ക​ളി​ല​ധി​ക​വും സം​ഗീ​ത​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്.

a

തരംഗിണിയിൽ പാടി

അ​തിൽ ഏ​റ്റ​വും വ​ലിയ ഭാ​ഗ്യം ത​രം​ഗി​ണി​യിൽ പാ​ടാ​ന​വ​സ​രം ല​ഭി​ച്ച​താ​ണ്. ഞാൻ പാ​ടി​ത്തു​ട​ങ്ങിയ സ​മ​യ​മാ​യി​രു​ന്നു. ത​രം​ഗി​ണി​യു​ടെ വാർ​ഷി​ക​ത്തി​ന് കൂ​ടെ പാ​ടാൻ അ​ദ്ദേ​ഹം വി​ളി​ച്ചു. അ​ങ്ങ​നെ ദാ​സേ​ട്ട​നൊ​പ്പം ആ​ദ്യ​മാ​യി ഗാ​ന​മേ​ള​യിൽ പ​ങ്കെ​ടു​ത്തു.​പി​ന്നെ എ​ന്നെ തേ​ടി​യെ​ത്തു​ന്ന​ത് ത​രം​ഗി​ണി​യു​ടെ വി​ളി​യാ​ണ്. ര​ണ്ട് കാ​സ​റ്റു​കൾ​ക്കു വേ​ണ്ടി പാ​ടാൻ. ആ​ല​പ്പി രം​ഗ​നാ​ഥാ​ണ് സം​ഗീ​തം . അ​സർ​മു​ല്ല, ഖൽ​ബി​ലെ ഗീ​ത​ങ്ങൾ എ​ന്നീ കാ​സ​റ്റു​കൾ. മാ​പ്പി​ള​പ്പാ​ട്ടു​ക​ളാ​യി​രു​ന്നു. പു​തിയ ഗാ​യ​ക​ന് കി​ട്ടു​ന്ന ഏ​റ്റ​വും വ​ലിയ അം​ഗീ​കാ​ര​മാ​യി​രു​ന്നു അ​ത്. അ​ന്നു​മു​തൽ ദാ​സേ​ട്ടൻ പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടേ​യു​ള്ളൂ. എ​ത്ര​യോ സ്‌​റ്റേ​ജു​ക​ളിൽ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പാ​ടി. എ​ങ്ങ​നെ പാ​ട​ണ​മെ​ന്നൊ​ക്കെ ദാ​സേ​ട്ടൻ പ​റ​ഞ്ഞു ത​രു​മാ​യി​രു​ന്നു. ജൂ​നി​യേ​ഴ്സി​നോ​ടെ​ല്ലാം വ​ള​രെ പ്രോ​ത്സാ​ഹ​ജ​ന​ക​മായ സ​മീ​പ​ന​മാ​യി​രു​ന്നു. അ​ഭി​ന​ന്ദി​ക്കാൻ ഒ​രി​ക്ക​ലും പി​ശു​ക്ക് കാ​ട്ടി​യി​ട്ടി​ല്ല.
ദാസേട്ടൻ തന്ന അംഗീകാരം

മാ​ളൂ​ട്ടി എ​ന്ന സി​നി​മ​യു​ടെ റെ ക്കാഡിം​ഗ് ത​രം​ഗി​ണി​യിൽ ന​ട​ക്കു​ന്ന സ​മ​യം. അ​തി​ന്റെ സം​ഗീ​തം നിർ​വ​ഹി​ച്ച​ത് ജോൺ​സ​നാ​ണ്. ഞാ​നും സു​ജാ​ത​യും റെ​ക്കാഡിം​ഗ് ക​ഴി​ഞ്ഞി​റ​ങ്ങു​മ്പോൾ ദാ​സേ​ട്ടൻ നി​ന്നു പാ​ട്ട് കേൾ​ക്കു​ന്നു. ന​ല്ല റേ​ഞ്ചാ​ണ്, നി​ങ്ങൾ ന​ന്നാ​യി പാ​ടി​യി​ട്ടു​ണ്ട് എ​ന്നു പ​റ​ഞ്ഞ് അ​ഭി​ന​ന്ദി​ച്ച​പ്പോൾ വ​ലി​യൊ​രു അ​വാർ​ഡ് കി​ട്ടി​യ​തി​ന് തു​ല്യ​മാ​യി. അ​തു​പോ​ലെ പല പ്രാ​വ​ശ്യം സ്‌​റ്റേ​ജിൽ വ​ച്ചും അ​ഭി​ന​ന്ദി​ച്ചി​ട്ടു​ണ്ട്. ഒ​രി​ക്കൽ ബാ​ബു​രാ​ജ് അ​ക്കാ​ഡ​മി​ക്ക് വേ​ണ്ടി കോ​ഴി​ക്കോ​ട് മാ​ക്‌ട സം​ഗ​മ​ത്തിൽ പാ​ടി​യ​പ്പോൾ മൂ​കാം​ബി​കാ​ദേ​വി​യു​ടെ അ​നു​ഗ്ര​ഹം ഉ​ണ്ടാ​യി​രി​ക്ക​ട്ടേ​യെ​ന്ന് പ​റ​ഞ്ഞ് അ​നു​ഗ്ര​ഹി​ച്ചു.
ദാ​സേ​ട്ട​ന്റെ 60 വർ​ഷ​ങ്ങൾ തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ഘോ​ഷി​ച്ച​പ്പോ​ഴും ഗാ​ന​മേ​ള​യ്‌​ക്ക് ഞാ​നു​ണ്ടാ​യി​രു​ന്നു. എ​ന്റെ സം​ഗീ​ത​യാ​ത്ര​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട എ​ല്ലാ പ​രി​പാ​ടി​കൾ​ക്കും ദാ​സേ​ട്ട​ന്റെ സാ​ന്നി​ദ്ധ്യ​വും അ​നു​ഗ്ര​ഹ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

a

മാർഗ നിർദ്ദേശങ്ങൾ

2002​-ൽ ഗ​ന്ധർ​വസം​ഗീ​തം പ​രി​പാ​ടി​യിൽ പ​ങ്കെ​ടു​ക്കു​ന്ന സ​മ​യ​ത്ത് ഞാൻ മ​ദ്രാ​സി​ലാ​ണ് താ​മ​സം. അ​ക്കാ​ല​ത്ത് ദാ​സേ​ട്ട​നും സു​ശീ​ലാ​മ്മ​യ്ക്കു​മു​ള്ള പാ​ട്ടി​ന്റെ ലി​സ്‌​റ്റു​കൾ ചാ​ന​ലു​കാർ എ​ന്റെ കൈ​യി​ലാ​ണ് ത​രു​ന്ന​ത്. ഞാ​നാ​ണ​ത് കൈ​മാ​റി​യി​രു​ന്ന​ത്. അ​ങ്ങ​നെ​യും ന​ല്ല അ​ടു​പ്പ​മാ​ണ്. പു​തിയ ഗാ​യ​കർ​ക്ക് മാർ​ഗ​നിർ​ദ്ദേ​ശ​ങ്ങൾ ത​രാൻ അ​ദ്ദേ​ഹ​ത്തി​ന് സ​ന്തോ​ഷ​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഓ​രോ മ​നു​ഷ്യർ​ക്കും അ​വ​രു​ടേ​താ​യി​ട്ടു​ള്ള ഭ​ക്ഷ​ണ​ക്ര​മ​മു​ണ്ട്. അ​ത് മ​ന​സി​ലാ​ക്ക​ണം. അ​തു മാ​ത്ര​മേ ക​ഴി​ക്കാ​വൂ. പാ​ട്ടിൽ മാ​ത്ര​മ​ല്ല ജീ​വി​ത​ത്തി​ലും അ​ച്ച​ട​ക്കം വേ​ണ​മെ​ന്നും എ​പ്പോ ഴും പ​റ​യാറുണ്ട്. പു​തിയ പി​ന്ന​ണി ഗാ​യ​കർ​ക്ക് നിൽ​ക്കാ​നു​ള്ള അ​ടി​ത്തറ ഒ​രു​ക്കി​യ​ത് ഈ മ​നു​ഷ്യ​നാ​ണ്. ദാ​സേ​ട്ട​ന്റെ​യും ജ​യേ​ട്ട​ന്റെ​യും നാ​ച്വ​റൽ ജീ​നി​യ​സി​നോ​ളം ഒ​രി​ക്ക​ലും ഞ​ങ്ങ​ളു​ടെ ത​ല​മു​റ​യെ​ത്തി​ല്ല. അ​വർ​ക്ക് പി​ന്നാ​ലെ വ​ന്ന​വ​രിൽ ഏ​റ്റ​വും സീ​നി​യ​റാ​യി​ട്ടു​ള്ള​വർ ഞ​ങ്ങ​ളാ​ണ്. അ​വ​രെ ക​ണ്ടാ​ണ് ഞ​ങ്ങൾ പാ​ടി​ത്തു​ട​ങ്ങി​യ​ത്. ഇ​ന്നും അ​വ​രാ​ണ് മാ​തൃ​ക.
എ​ന്റെ ചെ​റു​പ്പ​ത്തി​ലൊ​ക്കെ നൂ​റു പാ​ട്ടു​ക​ളു​ണ്ടെ​ങ്കിൽ അ​തിൽ 85​ഉം ദാ​സേ​ട്ട​നാ​ണ് പാ​ടി​യി​രു​ന്ന​ത്. പി​ന്നെ ജ​യേ​ട്ട​ന്റെ പ​ത്ത് ന​ല്ല പാ​ട്ടു​കൾ. ബ്ര​ഹ്മാ​ന​ന്ദൻ ചേ​ട്ട​നും ശ്ര​ദ്ധേ​യ​മായ ചില ഗാ​ന​ങ്ങൾ പാ​ടി​യി​ട്ടു​ണ്ട്. സം​ഗീ​ത​ത്തിൽ ദാ​സേ​ട്ടൻ സൃ​ഷ്‌​ടി​ച്ച പാ​ല​രു​വി​യു​ടെ തീ​ര​ത്തു​കൂ​ടി ന​ട​ന്ന​പ്പോൾ അ​തി​ലൊ​ന്ന് മു​ങ്ങി നി​വ​ര​ണ​മെ​ന്ന് പി​ന്നാ​ലെ എ​ത്തിയ ഞ​ങ്ങൾ​ക്കും തോ​ന്നി. അ​ങ്ങ​നെ ഞ​ങ്ങ​ളും പാ​ട്ടു​കാ​രാ​യി. പ്ര​ത്യേ​കി​ച്ച് ല​ളി​ത​സം​ഗീ​ത​ത്തിൽ യേ​ശു​ദാ​സ് എ​ന്ന ഗാ​യ​കൻ സൃ​ഷ്‌​ടി​ച്ച മാ​തൃക ഒ​രി​ക്ക​ലും പ​ക​രം വ​യ്‌​ക്കാ​നാ​വി​ല്ല. പിൽ​ക്കാ​ല​ത്ത് ല​ളി​ത​സം​ഗീ​തം വി​ട്ട് അ​ദ്ദേ​ഹം ശാ​സ്‌​ത്രീയ സം​ഗീ​ത​ത്തി​ലും സ്വ​ന്തം മു​ദ്ര പ​തി​പ്പി​ച്ചു.
സി​നി​മ​യിൽ എ​ങ്ങ​നെ ല​ളി​ത​മാ​യി പാ​ട​ണ​മെ​ന്നും അ​തേ​രാ​ഗം ത​ന്നെ സം​ഗീ​ത​ക്ക​ച്ചേ​രി​യിൽ എ​ങ്ങ​നെ വി​ശ​ദ​മാ​യി പാ​ട​ണ​മെ​ന്നു​മു​ള്ള ദാ​സേ​ട്ട​ന്റെ ശ്ര​ദ്ധ​യും അ​റി​വും അ​പാ​ര​മാ​ണ്. പാ​ടിയ ഓ​രോ ഗാ​ന​ത്തി​ലും സ്വ​ന്തം മു​ദ്ര​പ​തി​പ്പി​ച്ച​യാ​ളാ​ണ് ദാ​സേ​ട്ടൻ. മ​റ്റൊ​രു ശ​ബ്ദ​വും ഇ​തി​ന് യോ​ജി​ക്കി​ല്ലെ​ന്ന രീ​തി​യി​ലു​ള്ള ഒ​രു​പാ​ട് ഗാ​ന​ങ്ങൾ ദാ​സേ​ട്ടൻ പാ​ടി​യി​ട്ടു​ണ്ട്. ഏ​ഴു​സ്വ​ര​ങ്ങ​ളും ത​ഴു​കി വ​രു​ന്നൊ​രു, ഹ​രി​മു​ര​ളീ​ര​വം, ഭ​ര​ത​ത്തി​ലെ​യും ഹി​സ്‌​ഹൈ​ന​സ് അ​ബ്ദു​ള്ള​യി​ലെ​യും ഗാ​ന​ങ്ങൾ അ​ങ്ങ​നെ നി​ര​വ​ധി ഉ​ദാ​ഹ​ര​ണ​ങ്ങൾ. ര​വി​യേ​ട്ടൻ (​ര​വീ​ന്ദ്രൻ മാ​ഷ്) ദാ​സേ​ട്ട​നെ മാ​ത്രം മ​ന​സിൽ ക​ണ്ട് സം​ഗീ​തം നൽ​കി​യ​താ​ണ് അ​വ​യെ​ല്ലാം. ദാ​സേ​ട്ട​ന്റെ ശ​ബ്ദ​ത്തി​ന്റെ അ​പൂർവ സാ​ദ്ധ്യ​ത​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

a

ശാ​സ്ത്രീ​യ​മാ​യു​ള്ള അ​വ​ഗാ​ഹം

ശാ​സ്ത്രീ​യ​മാ​യു​ള്ള അ​വ​ഗാ​ഹം, ആ​രോ​ഹ​ണ​ത്തി​ലും അ​വ​രോ​ഹ​ണ​ത്തി​ലും അ​നാ​യാ​സ​മാ​യി സ​ഞ്ച​രി​ക്കാൻ ക​ഴി​യു​ന്ന ശ​ബ്ദം, സം​ഗീ​ത​സം​വി​ധാ​യ​കൻ ഉ​ദ്ദേ​ശി​ക്കു​ന്ന രാ​ഗ​ഭാ​വം പാ​ട്ടിൽ കൊ​ണ്ടു​വ​രാ​നു​ള്ള ക​ഴി​വ് ഇ​തെ​ല്ലാം ഉ​ണ്ടെ​ങ്കി​ലേ അ​ത്ത​രം പാ​ട്ടു​കൾ പാ​ടാൻ ക​ഴി​യൂ. അ​തി​ന് വേ​റൊ​രു പാ​ട്ടു​കാ​ര​നി​ല്ല​ല്ലോ. ആ പാ​ട്ടു​കൾ കേൾ​ക്കു​മ്പോൾ നാം സ്വ​യം മ​റ​ക്കു​ന്നു, എ​ല്ലാം സർ​വ​വ്യാ​പി​യായ സം​ഗീ​തം മാ​ത്ര​മാ​കു​ന്നു.
സം​ഗീ​ത​ത്തി​നു വേ​ണ്ടി അ​ദ്ദേ​ഹം ചെ​യ്‌ത ത്യാ​ഗ​ങ്ങൾ ഒ​രു​പാ​ടു​ണ്ട്. സം​ഗീ​തം മാ​ത്രം ശ്വ​സി​ക്കു​ക​യും നി​ശ്വ​സി​ക്കു​ക​യു​മൊ​ക്കെ ചെ​യ്യു​ന്നൊ​രാ​ളാ​ണ്. പാ​ട്ടു​കാ​രൻ എ​ന്ന നി​ല​യി​ലും സ​മൂ​ഹ​വ്യ​ക്തി​യെ​ന്ന നി​ല​യി​ലും ദാ​സേ​ട്ടൻ​പു​ലർ​ത്തു​ന്ന മ​ര്യാദ ക​ണ്ടു​പ​ഠി​ക്കേ​ണ്ട​താ​ണ്.​ത​ന്റെ എ​ല്ലാ നേ​ട്ട​ങ്ങ​ളും അ​ദ്ദേ​ഹം മു​ക​ളി​ലു​ള്ള ഒ​രു ശ​ക്തി​​ക്കാ​ണ് സ​മർ​പ്പി​ക്കു​ന്ന​ത്.
ലോ​ക​ത്തി​ന് മു​ന്നിൽ കേ​ര​ള​ത്തിൽ നി​ന്ന് ന​മു​ക്ക് എ​ടു​ത്തു​കാ​ട്ടാ​വു​ന്ന സം​ഗീ​ത​ത്തി​ന്റെ മൂർ​ത്തീ​ഭാ​വ​മാ​ണ് ദാ​സേ​ട്ടൻ. ഇ​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ പാ​ട്ടു​കൾ ഇ​റ​ങ്ങു​മ്പോൾ ഒ​രു സം​ഗീ​ത​വി​ദ്യാർ​ത്ഥി എ​ന്ന നി​ല​യിൽ ശ്ര​ദ്ധ​യോ​ടെ കേൾ​ക്കും. ക​ച്ചേ​രി​ക​ളും കേൾ​ക്കാ​റു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്റെ തൊ​ട്ടു​താ​ഴെ​യു​ള്ള ത​ല​മു​റ​യിൽ പാ​ടി ജീ​വി​ക്കാൻ ക​ഴി​ഞ്ഞു എന്നതു ത​ന്നെ വ​ള​രെ സ​ന്തോ​ഷം.

ബോ​ളി​വു​ഡ് നീ​തി​ കാ​ട്ടി​യി​ല്ല

എ​ത്ര​യോ മ​നോ​ഹ​ര​ങ്ങ​ളായ ഗാ​ന​ങ്ങൾ ഹി​ന്ദി​യിൽ ദാ​സേ​ട്ടൻ പാ​ടി. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​തി​ഭ​യോ​ട് ഹി​ന്ദി സം​ഗീ​ത​രം​ഗം നീ​തി​പു​ലർ​ത്തി​യി​ല്ല. അ​ത​വ​രു​ടെ സി​നി​മാ​സം​ഗീ​ത​ത്തി​ന്റെ പ്ര​ത്യേ​ക​ത​യാ​ണ്. ഒ​ട്ടും ആ​ഴ​മി​ല്ലാ​ത്ത സം​ഗീ​ത​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഹി​ന്ദി​സി​നി​മാ ലോ​കം പോ​കു​ന്ന​ത്. അ​താ​വാം ദാ​സേ​ട്ട​നെ പോ​ലു​ള്ള പ്ര​തി​ഭ​ക​ളെ ഉ​പ​യോ​ഗി​ക്കാൻ അ​വർ​ക്ക് ക​ഴി​യാ​ത്ത​ത്.

അ​ഭി​ന​യത്തി​ലും ഗ​ന്ധർവൻ
ദാ​സേ​ട്ട​ന്റെ പാ​ട്ടു​കൾ ജ​ന​ഹൃ​ദ​യ​ങ്ങൾ കീ​ഴ​ട​ക്കി തു​ട​ങ്ങിയ കാ​ല​ത്തു ത​ന്നെ അ​ദ്ദേ​ഹം സി​നി​മ​ക​ളി​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന്റെ ജ​ന​പ്രീ​തി സി​നി​മ​യു​ടെ വി​ജ​യ​ത്തെ സ്വാ​ധീ​നി​ക്കു​മെ​ന്ന് നിർ​മ്മാ​താ​ക്കൾ വി​ശ്വ​സി​ച്ചി​രു​ന്നി​രി​ക്കാം. പാ​ടി അ​ഭി​ന​യി​ക്കാ​നു​ള്ള നി​ര​വ​ധി അ​വ​സ​ര​ങ്ങൾ തേ​ടി​യെ​ത്തി​യ​പ്പോൾ അ​ദ്ദേ​ഹം അവ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. എന്റെ സ്വപ്നത്തിൻ ,കു​ങ്കു​മ​പ്പൂ​വു​കൾ പൂ​ത്തു, സു​റുമ ന​ല്ല സു​റുമ തു​ട​ങ്ങി പാ​ടി അ​ഭി​ന​യി​ച്ച​വ​യെ​ല്ലാം വൻ ഹി​റ്റു​ക​ളു​മാ​യി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: YESUDAS
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.