നടൻ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന വാശി എന്നു പേരിട്ട ചിത്രത്തിൽ ടൊവിനോ തോമസും കീർത്തി സുരേഷും പ്രധാന വേഷത്തിൽ എത്തുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി. സുരേഷ് കുമാറാണ് ചിത്രം നിർമിക്കുന്നത്. അച്ഛൻ നിർമിക്കുന്ന സിനിമയിൽ മകൾ നായികയാവുന്നു എന്ന പ്രത്യേകതയുണ്ട്.
ജാനിസ് ചാക്കോ സൈമൺ കഥ എഴുതുന്ന ചിത്രത്തിന്റെ തിരക്കഥ വിഷ്ണു തന്നെയാണ് നിർവഹിക്കുന്നത്. റോബി വർഗീസ് രാജ് ഛായാഗ്രഹണം നിർവഹിക്കുന്നു.മഹേഷ് നാരായണൻ എഡിറ്റിംഗും കൈലാസ് മേനോൻ സംഗീതവും നിർവഹിക്കുന്നു. ഈ വർഷം പകുതിയേടെ ചിത്രീകരണം ആരംഭിക്കും.ഉർവശി തിയറ്റേഴ്സും രമ്യാ മുവീസും ചേർന്ന് തിയേറ്ററിൽ എത്തിക്കും.അതേസമയം 2017ൽ മാച്ച് ബോക്സ് എന്ന ചിത്രമാണ് രേവതി കലാമന്ദിർ ഒടുവിൽ നിർമിച്ചത്. റോഷൻ മാത്യു ആണ് നായകൻ.