SignIn
Kerala Kaumudi Online
Sunday, 09 May 2021 7.46 PM IST

ആമസോണിന് വൻ അബദ്ധം; 'ദൃശ്യം 2' ട്രെയിലർ റിലീസിന് ഒരു ദിവസം മുമ്പ് പുറത്ത്, പിന്നാലെ ഔദ്യോഗികമായി പുറത്തുവിട്ട് ജീത്തു ജോസഫ്

drishyam-2

മലയാള സിനിമാലോകം ആവേശത്തോടെ കാത്തിരുന്ന ദൃശ്യം 2വിന്റെ ട്രെയിലർ പുറത്ത്. ആമസോൺ പ്രൈം അബദ്ധവശാൽ ട്രെയിലർ പുറത്തുവിടുകയായിരുന്നു എന്നാണ് വിവരം. തൊട്ടുപിന്നാലെ ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫ് ഔദ്യോഗികമായി ട്രെയിലർ പുറത്തുവിട്ടു.

മറ്റന്നാളാണ് ട്രെയിലർ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ട്രെയിലർ പുറത്തായ ഉടൻ ആമസോൺ പിൻവലിച്ചെങ്കിലും നിമിഷങ്ങൾക്കുളളിൽ തന്നെ വിവിധ യുട്യൂബ് ചാനലുകളിൽ ട്രെയിലർ‌ എത്തുകയായിരുന്നു. ഇതോടെയാണ് ഒരു ദിവസത്തെ കാത്തിരിപ്പിന് അർത്ഥമില്ലെന്ന് മനസിലാക്കി ട്രെയിലർ ഔദ്യോഗികമായി തന്നെ പുറത്തുവിട്ടത്.

പുതുവത്സര ദിനത്തിലായിരുന്നു പ്രേക്ഷകരെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ദൃശ്യം 2വിന്റെ ഒ ടി ടി റിലീസ് പ്രഖ്യാപിച്ചത്. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനമുണ്ടായത്. സംസ്ഥാനത്ത് തിയേറ്ററുകൾ എന്ന് തുറക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാതിരുന്ന സമയത്ത്, മറ്റൊരു ഓപ്ഷൻ ഇല്ലാതെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു.

ആദ്യ ഭാഗത്തിലെ അഭിനേതാക്കളെ കൂടാതെ, ഒട്ടനവധി താരങ്ങൾ രണ്ടാം ഭാഗത്തിലുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ദൃശ്യം രണ്ടിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കിയത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ മുരളി ഗോപി , സായികുമാർ, ഗണേഷ് കുമാർ തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.

സിനിമയിലെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിക്കുന്നില്ല. കൊലപാതകത്തിന് കാരണക്കാരായ കുടുംബം നിരപരാധികളാണെന്ന് നാട്ടുകാർ വിശ്വസിച്ചിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ എത്തുമ്പോൾ ആ നിരപരാധിത്വത്തിൽ എല്ലാവർക്കും സംശയമുണ്ടെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ ട്രെയിലറിൽ നിന്ന് ഇത് വ്യക്തമാണ്. രണ്ടാം ഭാഗത്തിൽ തീയേറ്റർ ഉടമയും സിനിമ നിർമ്മാതാവുമായി ജോർജ്കുട്ടി രൂപാന്തരപ്പെടുന്നുണ്ടെന്ന് ട്രെയിലറിൽ നിന്ന് മനസിലാക്കാൻ സാധിക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, DRISHYAM2, MOHANLAL, JEETHU JOSEPH
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.