SignIn
Kerala Kaumudi Online
Friday, 23 April 2021 5.46 AM IST

ആശങ്കയിലാഴ്ത്തി ത്വക്കിനെ കാർന്നു തിന്നുന്ന രോഗം

australia

കൊവിഡിന്റെ ഭീതിയിൽ വിറങ്ങലിച്ചു നിൽക്കെ ഓസട്രേലിയയെ ഭീതിയിലാഴ്ത്തി 'ബുറുലി അൾസർ' കേസുകൾ പടരുന്നതായി റിപ്പോർട്ട്. നിലവിൽ രോഗത്തിന്റെ ഉറവിടം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മെൽബണിലെ പ്രാന്തപ്രദേശങ്ങളിൽ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

റിപ്പോർട്ട് ചെയ്തത് എവിടൊക്കെ ?​

ഇന്നർ മെൽബൺ മേഖലയിലെ എസെന്‍ഡണ്‍, മൂണി പോണ്ട്‌സ്, ബ്രണ്‍സ്‌വിക് വെസ്റ്റ്

കാരണക്കാർ

മൈകോബാക്ടീരിയം അൾസെറൻസ് എന്ന ബാക്ടീരിയ. കോശങ്ങളിൽ തകരാറുണ്ടാക്കുകയും രോഗപ്രതിരോധ പ്രതികരണത്തെ തടയുകയും ചെയ്യുന്ന മൈകോലാക്ടോൺ എന്ന വിഷ പദാർത്ഥം ഈ ബാക്ടീരിയ ഉത്പാദിപ്പിക്കുന്നു.

ബുറുലി അൾസർ

 ഫ്ലഷ് ഈറ്റിംഗ് സിസീസ് എന്നാണ് ബുറുലി അൾസർ അറിയപ്പെടുന്നത്. ( മാംസം കാർന്നെടുക്കപ്പെടുന്ന അണുബാധ )

 പ്രാരംഭ ഘട്ടത്തിൽ രോഗനിർണയം സാദ്ധ്യമായാൽ ഗുരുതരമാകില്ല

 ഗുരുതരമായാൽ ത്വക്കും ടിഷ്യുവും നശിക്കാൻ കാരണമാകാം. അസ്ഥിയേയും ബാധിച്ചേക്കാം. ശസ്ത്രക്രിയ വേണ്ടി വന്നേക്കാം

 ചെറിയ തോതിലാണ് രോഗമെങ്കിൽ ആഴ്ചകൾ കൊണ്ട് ചികിത്സിച്ച് ഭേദമാക്കാം

 പ്രാരംഭ ലക്ഷണങ്ങൾ - തൊലിപ്പുറത്ത് സാധാരണയായി വേദനയില്ലാത്തതും കട്ടികൂടിയതുമായ വീക്കം (മുഴ). മിക്കവരും ഇത് ഏതെങ്കിലും പ്രാണിയുടെ കടിയേറ്റതാകാമെന്നാണ് തെറ്റിദ്ധരിക്കുന്നത്. കടുത്ത ചൊറിച്ചിൽ ഉണ്ടാകാം. വീക്കം തൊലിപ്പുറത്ത് മുറിവ് പോലെ വ്യാപിക്കുന്നു. കൈയ്യിലോ കാലിലോ ആണ് സാധാരണയായി ഈ വ്രണങ്ങൾ പ്രത്യക്ഷപ്പെടുന്നത്.

 രോഗവ്യാപന രീതി ഇതുവരെ കൃത്യമായി നിർണയിച്ചിട്ടില്ല. അതിനാൽ പ്രാഥമിക പ്രതിരോധ നടപടികളും തിരിച്ചറിഞ്ഞിട്ടില്ല.

 രോഗകാരിയായ മൈകോബാക്ടീരിയം അൾസെറൻസ് 29 C - 33 C താപനിലയ്ക്കിടെയിലാണ് വളരുന്നത്.

 മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നാണ് റിപ്പോർട്ടുകൾ

 മനുഷ്യരെ കൂടാതെ കോവാല, ഒപ്പോസം, നായ, കുതിര തുടങ്ങിയ ജീവികളിലും ബുറുലി അൾസർ മുമ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇവയിൽ നിന്ന് മനുഷ്യനിലേക്ക് രോഗം പകരുന്നതായി കണ്ടെത്തിയിട്ടില്ല.

 ഓസ്ട്രേലിയയ്ക്ക് പുറമേ, ആഫ്രിക്ക, തെക്കെ അമേരിക്ക, പടിഞ്ഞാറൻ പസഫിക് മേഖലകളിലെ വരണ്ട ഉഷ്ണമേഖല, മിതശീതോഷ്ണ കാലാവസ്ഥയുള്ള കുറഞ്ഞ 33 രാജ്യങ്ങളിൽ ഈ അണുബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, AUSTRALIA, BURULI ULCER
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.