മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന മിസ്റ്ററി ത്രില്ലർ ചിത്രം 'ദ പ്രീസ്റ്റി'ന്റെ രണ്ടാമത്തെ ടീസർ യൂട്യൂബ് വഴി പുറത്തിറങ്ങി.
പ്രേക്ഷകരെ ആകാംഷയുടേയും ഭീതിയുടെയും മുൾമുനയിൽ നിർത്തുന്ന ചിത്രമായിരിക്കും എന്ന സൂചനയാണ് ടീസർ നൽകുന്നത്. കുറ്റാന്വേഷണം ആസ്പദമാക്കിയുള്ള ചിത്രമായിരിക്കും 'പ്രീസ്റ്റെ'ന്നും ടീസർ സൂചിപ്പിക്കുന്നുണ്ട്. ഫാദർ ബെനഡിക്ട് എന്ന വൈദികന്റെ വേഷമാണ് ചിത്രത്തിൽ മമ്മൂട്ടിയ്ക്ക്. നവാഗതനായ ജോഫിന്‍.ടി.ചാക്കോയാണ് കഥയും സംവിധാനവും.
ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം ബി.ഉണ്ണിക്കൃഷ്ണന്, വി.എന്‍ ബാബു എന്നിവരും നിര്‍മ്മാതാക്കളാണ്. മാര്‍ച്ച് നാലിനാണ് നിലവില്‍ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം 'കൈതി' ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും ദ പ്രീസ്റ്റിലുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്.ഡി ഇലുമിനേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.