ലണ്ടൻ : ഏറ്റവും കൂടുതൽ ആഴ്ചകൾ എ.ടി.പി ടെന്നിസ് റാങ്കിംഗിൽ ഒന്നാം സ്ഥാനം അലങ്കരിച്ച താരമെന്ന റോജർ ഫെഡററുടെ റെക്കാഡിനൊപ്പമെത്തി നൊവാക്ക് ജോക്കോവിച്ച്. ഇന്നലെയാണ് നൊവാക്ക് ഒന്നാം റാങ്കിന്റെ സിംഹാസനത്തിൽ 310ആഴ്ചകൾ തികച്ചത്. കഴിഞ്ഞയാഴ്ച ആസ്ട്രേലിയൻ ഓപ്പൺ ഒൻപതാം തവണയും നേടിയ നൊവാക്ക് അടുത്തയാഴ്ച ഫെഡറുടെ ഒന്നാം റാങ്കിന്റെ റെക്കാഡിന് ഒപ്പമെത്തും.
2011ലാണ് നൊവാക്ക് ആദ്യമായി ഒന്നാം റാങ്കിലെത്തുന്നത്.
2014-16 കാലഘട്ടത്തിൽ തുടർച്ചയായി 122 ആഴ്ചകൾ ഒന്നാം റാങ്കിലായിരുന്നു.
6 വർഷാന്ത്യങ്ങളിൽ ഒന്നാം റാങ്കിന് ഉടമയായിരുന്ന നൊവാക്ക് അഞ്ച് വ്യത്യസ്ത കാലഘട്ട്ളിൽ ഒന്നാം റാങ്കുകാരനായിട്ടുണ്ട്.
2020 ഫെബ്രുവരിയിൽ റാഫേൽ നദാലിനെ മറികടന്നാണ് അഞ്ചാം വട്ടം ഒന്നാം റാങ്കിലെത്തിയത്.
18 ഗ്രാൻസ്ളാം കിരീടങ്ങൾക്ക് ഉടമയാണ് നൊവാക്ക്.20 കിരീടങ്ങൾ നേടിയിട്ടുള്ള ഫെഡററും നദാലുമാണ് ഇക്കാര്യത്തിൽ ഒന്നാമത്.