SignIn
Kerala Kaumudi Online
Tuesday, 03 August 2021 4.15 PM IST

ട്വന്റി 20 എൽ.ഡി.എഫിന്റെ ബി ടീം:പി.ടി.തോമസ്

pt-thomas
എല്ലാത്തിനും തെളിവുണ്ട്...തൃക്കാക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.ടി.തോമസ് എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാബു എം. ജേക്കബുമായി വിദേശത്തു പങ്കെടുത്ത പരിപാടിയുടെ ചിത്രം മാദ്ധ്യമങ്ങളെ കാണിക്കുന്നു

കൊച്ചി: കിഴക്കമ്പലം ട്വന്റി 20 എൽ.ഡി.എഫിന്റെ ബി ടീമാണെന്നും കമ്പനി മുതലാളിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമായാണ് ജില്ലയിൽ എട്ടിടത്ത് ഇവർ സ്ഥാനാ‌ർത്ഥികളെ നിർത്തിയിരിക്കുന്നതെന്നും പി.ടി തോമസ് എം.എൽ.എ പത്രസമ്മേളനത്തിൽ ആരോപിച്ചു.

ജില്ലയിൽ ഒമ്പത് മണ്ഡലങ്ങൾ യു.ഡി.എഫിനൊപ്പമാണ്. നിലവിലെ സാഹചര്യം പരിശോധിച്ചാൽ ഇത് 14ആയി ഉയരും. യു.ഡി.എഫ് സ്ഥാനാ‌ർത്ഥികളെ പരാജയപ്പെടുക്കുകയാണ് രഹസ്യധാരണക്കാരുടെ ലക്ഷ്യം. ഇത് ജനം തിരിച്ചറിയണം.

2019ൽ അമേരിക്കയിലെ റോക്ക്ലാൻഡ് കൗണ്ടിയിൽ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ ട്വന്റി 20 പാർട്ടിയുടെ മേധാവിയും ഉണ്ടായിരുന്നു. രഹസ്യധാരണയുടെ തെളിവാണിത്.അവിടെ നിന്ന് പിരിച്ചെടുത്ത തുക എത്രയാണെന്നും അത് എങ്ങനെ വിനിയോഗിച്ചുവെന്നും മുഖ്യമന്ത്രി പറയണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, PT THOMAS
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.