SignIn
Kerala Kaumudi Online
Saturday, 16 October 2021 7.29 AM IST

ജലീലിനെ മാറ്റണമെന്ന ലോകായുക്ത വിധിയിൽ നിയമവ്യക്തതയ്‌ക്ക് സി.പി.എം

qq

തിരുവനന്തപുരം:മന്ത്രി കെ. ടി ജലീൽ ബന്ധു നിയമന കേസിൽ കുറ്റക്കാരനാണെന്നും അദ്ദേഹത്തെ പദവിയിൽ നീക്കണമെന്നുമുള്ള ലോകായുക്ത വിധിയിൽ നിയമവ്യക്തത വരുത്തിയ ശേഷം തുടരാലോചന മതിയെന്ന് സി.പി.എമ്മിൽ ധാരണ. ജലീലിന്റെ രാജി തൽക്കാലമുണ്ടാകില്ല. വിധിക്കെതിരെ രണ്ട് ദിവസത്തിനകം അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചേക്കും. ജലീലിന് പാർട്ടി പിന്തുണയുണ്ടാകും.

ലോകായുക്തയ്ക്ക് നിരീക്ഷണങ്ങൾ നടത്താനല്ലാതെ, വിധി പ്രഖ്യാപിക്കാൻ അവകാശമുണ്ടോ എന്നതിൽ നിയമവ്യക്തത വരുത്താനാണ് ഇന്നലെ ചേർന്ന സി.പി.എം അവെയ്‌ലബിൾ സെക്രട്ടേറിയറ്റിന്റെ തീരുമാനം. യോഗത്തിൽ ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ പങ്കെടുത്തു. ചില മുതിർന്ന സെക്രട്ടേറിയറ്റംഗങ്ങളുമായി ഫോണിലും ചർച്ച നടന്നു. ഹൈക്കോടതിയും ഗവർണറും തള്ളിയ കേസിൽ ലോകായുക്ത മറ്റൊരു വിധി നൽകുമ്പോൾ കൂടുതൽ നിയമപരിശോധന ആവശ്യമാണ്. ഒരു മന്ത്രിയെ മാറ്റണമെന്ന് ലോകായുക്ത ഉത്തരവിടുന്നത് കേരളത്തിൽ ആദ്യമാണ്.

ഈ സർക്കാരിന് തലവേദനയില്ല

ലോകായുക്ത റിപ്പോർട്ടിൽ മൂന്ന് മാസത്തിനകം മുഖ്യമന്ത്രി തീരുമാനമെടുത്താൽ മതി. മന്ത്രിസഭയ്‌ക്ക് മേയ് 25വരെയാണ് കാലാവധി. മേയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ രാജിവച്ചാൽ കെയർടേക്കർ മന്ത്രിസഭയാകും. ഈ കാലയളവിൽ തീരുമാനം എടുക്കണമെന്നില്ല.

" ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിൽ ഒരു മന്ത്രിയും രാജിവച്ചിട്ടില്ല. അങ്ങനെയെങ്കിൽ സുനാമിഫണ്ട് കേസിൽ രൂക്ഷവിമർശനത്തിനിരയായ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജി വയ്ക്കണമായിരുന്നു. ഡെപ്യൂട്ടേഷനിൽ ബന്ധുക്കളെ നിയമിക്കരുതെന്ന് വ്യവസ്ഥയില്ല. ബന്ധു നിയമപരമായി അർഹനാണോയെന്നേ പരിശോധിക്കേണ്ടൂ. 10- 15 ദിവസമേ ഈ ബന്ധു ജോലിയിലിരുന്നുള്ളൂ. സർക്കാരിന്റെ ഒരു രൂപയും വാങ്ങിയിട്ടില്ല " -

--നിയമമന്ത്രി എ.കെ. ബാലൻ

രാജി അനിവാര്യമെന്ന് നിയമവിദഗ്ദ്ധർ

മന്ത്രി ജലീൽ സ്വജനപക്ഷപാതവും അധികാരദുർവിനിയോഗവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്ന് ലോകായുക്ത പ്രഖ്യാപിച്ചതിനാൽ രാജി അനിവാര്യമാണെന്ന് നിയമവിദഗ്ദ്ധർ. വീഴ്ചയുണ്ടായെന്നും സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും ലോകായുക്ത പ്രഖ്യാപിച്ചാൽ പൊതുസേവകൻ സ്ഥാനമൊഴിയണമെന്ന് ലോകായുക്ത നിയമത്തിലെ വകുപ്പ് 14 പറയുന്നു. അപ്പീൽ നൽകാനും വ്യവസ്ഥയില്ല.

മന്ത്രിയുടെ പ്രതീക്ഷ

1. ഹൈക്കോടതിയും ഗവർണറും തള്ളിയ കേസാണെന്ന ആത്മവിശ്വാസം.

2. ബന്ധു ജോലിയിൽ തുടരാത്തതിനാൽ സർക്കാരിന് ബാദ്ധ്യത ഉണ്ടായിട്ടില്ല.

ആശങ്ക:

സുപ്രീംകോടതിയിൽ ജസ്റ്റിസായിരുന്നു ലോകായുക്ത സിറിയക് ജോസഫ്. അദ്ദേഹത്തിന്റെ ഉത്തരവ് കോടതിക്ക് മുഖവിലയ്ക്കെടുക്കേണ്ടി വരാം. നിയമനയോഗ്യത മാറ്റാൻ നിർദ്ദേശിച്ച മന്ത്രിയുടെ കത്തും ലോകായുക്ത തെളിവായെടുത്തു.

ജ​ലീ​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ര​ഹ​സ്യ​ങ്ങ​ളു​ടെ
സൂ​ക്ഷി​പ്പു​കാ​ര​ൻ​:​ ​വി.​ ​മു​ര​ളീ​ധ​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​ര​ഹ​സ്യ​ങ്ങ​ളു​ടെ​യും​ ​ര​ഹ​സ്യ​ ​ഇ​ട​പാ​ടു​ക​ളു​ടെ​യും​ ​സൂ​ക്ഷി​പ്പു​കാ​ര​നാ​ണ് ​മ​ന്ത്രി​ ​കെ.​ടി.​ ​ജ​ലീ​ലെ​ന്ന് ​കേ​ന്ദ്ര​ ​സ​ഹ​മ​ന്ത്രി​ ​വി.​ ​മു​ര​ളീ​ധ​ര​ൻ.​ ​അ​തി​നാ​ലാ​ണ് ​മ​റ്റു​ ​മ​ന്ത്രി​മാ​ർ​ക്കും​ ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ക്കും​ ​കി​ട്ടാ​ത്ത​ ​പ്രി​വി​ലേ​ജ് ​ജ​ലീ​ലി​ന് ​കി​ട്ടു​ന്ന​ത്.​ ​ലോ​കാ​യു​ക്ത​ ​പ​റ​ഞ്ഞി​ട്ടും​ ​മു​ഖ്യ​മ​ന്ത്രി​ ​ജ​ലീ​ലി​നെ​ ​പു​റ​ത്താ​ക്കാ​ത്ത​തും​ ​അ​ക്കാ​ര​ണ​ത്താ​ലാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​രോ​പി​ച്ചു.
സ​ത്യ​പ്ര​തി​ജ്ഞ​ ​ലം​ഘ​നം​ ​ന​ട​ത്തി​യ​തി​ന് ​പു​റ​ത്താ​ക്ക​ണ​മെ​ന്ന് ​ലോ​കാ​യു​ക്ത​ ​ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടും​ ​നി​യ​മ​പോ​രാ​ട്ടം​ ​ന​ട​ത്തു​മെ​ന്ന് ​വെ​ല്ലു​വി​ളി​ക്കു​ന്ന​ ​കെ.​ടി.​ജ​ലീ​ലി​ന്റെ​ ​നി​ല​പാ​ട് ​ത​ന്റെ​ ​അ​നു​വാ​ദ​ത്തോ​ടെ​യാ​ണോ​യെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​വ്യ​ക്ത​മാ​ക്ക​ണം.​ ​സം​സ്ഥാ​ന​ച​രി​ത്ര​ത്തി​ൽ​ ​ആ​ദ്യ​മാ​യാ​ണ് ​ഒ​രു​ ​മ​ന്ത്രി​യെ​ ​മാ​റ്റ​ണ​മെ​ന്ന് ​ലോ​കാ​യു​ക്ത​ ​ഉ​ത്ത​ര​വാ​യി​ ​ന​ൽ​കു​ന്ന​ത്.​ ​അ​ങ്ങേ​യ​റ്റം​ ​ഗു​രു​ത​ര​മാ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​തെ​ളി​വു​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ബോ​ദ്ധ്യ​പ്പെ​ട്ട​ ​ശേ​ഷ​മാ​ണ് ​ലോ​കാ​യു​ക്ത​യു​ടെ​ ​ഉ​ത്ത​ര​വ്.​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​എ​ന്തി​നാ​ണ് ​കെ.​ടി.​ ​ജ​ലീ​ലി​നെ​ ​പേ​ടി​ക്കു​ന്ന​തെ​ന്നും​ ​മു​ര​ളീ​ധ​ര​ൻ​ ​ചോ​ദി​ച്ചു.
ഇ.​പി.​ ​ജ​യ​രാ​ജ​ന്റെ​യോ​ ​ശ​ശീ​ന്ദ്ര​ന്റെ​യോ
തോ​മ​സ് ​ചാ​ണ്ടി​യു​ടെ​യോ​ ​കാ​ര്യ​ത്തി​ൽ​ ​ഇ​ല്ലാ​ത്ത​ ​ആ​വേ​ശ​മാ​യി​രു​ന്നു​ ​ജ​ലീ​ലി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​പി​ണ​റാ​യി​ക്ക്.
കേ​ര​ള​ ​ച​രി​ത്ര​ത്തി​ൽ​ ​ആ​ദ്യ​മാ​യാ​ണ് ​ഒ​രു​ ​മ​ന്ത്രി​ ​ഇ.​ഡി​യു​ടെ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​വി​ധേ​യ​നാ​കേ​ണ്ടി​ ​വ​ന്ന​ത്.​ ​സം​സ്ഥാ​ന​ത്തെ​ ​ഒ​രു​ ​മ​ന്ത്രി​ക്ക് ​എ​ന്താ​ണ് ​വി​ദേ​ശ​രാ​ജ്യ​ത്തി​ന്റെ​ ​കോ​ൺ​സ​ലേ​റ്റു​മാ​യി​ ​ഇ​ത്ര​മാ​ത്രം​ ​ഇ​ട​പാ​ടു​ക​ൾ​ ​എ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​ഒ​രി​ക്ക​ലും​ ​ചോ​ദി​ച്ചി​ട്ടി​ല്ല.​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​അ​ദാ​ല​ത്തി​ൽ​ ​ച​ട്ട​വി​രു​ദ്ധ​മാ​യി​ ​പ​ങ്കെ​ടു​ക്കു​ക​യും​ ​ഇ​ഷ്ട​ക്കാ​ർ​ക്ക് ​മാ​ർ​ക്ക് ​വാ​രി​ക്കോ​രി​ ​ന​ൽ​കു​ക​യും​ ​ചെ​യ്ത​പ്പോ​ഴും​ ​ജ​ലീ​ലി​നെ​ ​മു​ഖ്യ​മ​ന്ത്രി​ ​ന്യാ​യീ​ക​രി​ച്ചു.​ ​മ​ല​യാ​ളം​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ഭൂ​മി​ ​വി​വാ​ദ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​ത​ന്നെ​യാ​ണ് ​കെ.​ടി.​ ​ജ​ലീ​ലി​നെ​ ​സം​ര​ക്ഷി​ച്ച​ത്.​ ​ന്യൂ​ന​പ​ക്ഷ​ ​സ്‌​കോ​ള​ർ​ഷി​പ് ​വി​വാ​ദ​ത്തി​ൽ​ ​ക്രൈ​സ്ത​വ​ ​സ​ഭ​ക​ളു​ടെ​ ​ആ​ശ​ങ്ക​ക​ളെ​ ​പു​ച്ഛി​ച്ചു​ ​ത​ള്ളി​യ​ ​ജ​ലീ​ൽ​ ​അ​വ​രെ​ ​അ​പ​മാ​നി​ച്ച​പ്പോ​ഴും​ ​മു​ഖ്യ​മ​ന്ത്രി​ ​ജ​ലീ​ലി​നൊ​പ്പം​ ​നി​ന്നെ​ന്നും​ ​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി.

ജ​ലീ​ലി​നെ​ ​സം​ര​ക്ഷി​ക്കു​ന്ന​ത്
ജ​നാ​ധി​പ​ത്യ​ത്തി​ന് വെ​ല്ലു​വി​ളി​:​ ​ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​ബ​ന്ധു​ ​നി​യ​മ​ന​ക്കേ​സി​ൽ​ ​കെ.​ടി.​ ​ജ​ലീ​ലി​ന് ​മ​ന്ത്രി​യാ​യി​ ​തു​ട​രാ​ൻ​ ​അ​ർ​ഹ​ത​യി​ല്ലെ​ന്ന​ ​ലോ​കാ​യു​ക്ത​ ​വി​ധി​ ​ത​ള്ളി​ ​മ​ന്ത്രി​യെ​ ​സം​ര​ക്ഷി​ക്കാ​നു​ള്ള​ ​സി.​പി.​എം​ ​തീ​രു​മാ​നം​ ​ജ​നാ​ധി​പ​ത്യ​ ​വാ​ഴ്ച​യോ​ടും​ ​സ​മൂ​ഹ​ത്തോ​ടു​മു​ള്ള​ ​വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.
കോ​ട​തി​യു​ടെ​ ​മോ​ശ​മാ​യ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​ഉ​ണ്ടാ​വു​മ്പോ​ൾ​ ​മ​ന്ത്രി​മാ​ർ​ ​രാ​ജി​വ​ച്ച് ​ജ​നാ​ധി​പ​ത്യ​മൂ​ല്യം​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ച​ ​സം​ഭ​വ​ങ്ങ​ളു​ണ്ട്.​ ​കെ.​എം.​ ​മാ​ണി​ക്കെ​തി​രെ​ ​സം​ശ​യ​ത്തി​ന്റെ​ ​പേ​രി​ൽ​ ​മാ​ത്രം​ ​കോ​ട​തി​ ​പ​രാ​മ​ർ​ശ​മു​ണ്ടാ​യ​പ്പോ​ൾ​ ​അ​ദ്ദേ​ഹം​ ​രാ​ജി​ ​വ​യ്ക്ക​ണ​മെ​ന്ന് ​മു​റ​വി​ളി​ ​കൂ​ട്ടി​യ​ത് ​ഇ​തേ​ ​സി.​പി.​എ​മ്മാ​ണ്.​ ​അ​ന്ന് ​കെ.​എം.​ ​മാ​ണി​ ​രാ​ജി​ ​വ​ച്ചു.​ ​മ​ന്ത്രി​ ​കെ.​ടി​ ​ജ​ലീ​ലി​നെ​തി​രെ​ ​ലോ​കാ​യു​ക്ത​ ​സം​ശ​യ​മ​ല്ല​ ​ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.​ ​മ​ന്ത്രി​ ​സ്വ​ജ​ന​പ​ക്ഷ​പാ​തം​ ​കാ​ട്ടി​യെ​ന്നും​ ​അ​ധി​കാ​ര​ ​ദു​ർ​വി​നി​യോ​ഗം​ ​ന​ട​ത്തി​യെ​ന്നും​ ​മ​ന്ത്രി​യാ​യി​ ​തു​ട​രാ​ൻ​ ​അ​ർ​ഹ​ത​യി​ല്ലെ​ന്നും​ ​വി​ധി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​എ​ന്നി​ട്ടും​ ​മ​ന്ത്രി​ ​രാ​ജി​ ​വ​യ്‌​ക്കേ​ണ്ടെ​ന്ന് ​പ​റ​യു​ന്ന​ ​സി.​പി.​എം​ ​അ​ഴി​മ​തി​ക്ക് ​അം​ഗീ​കാ​രം​ ​ന​ൽ​കു​ക​യാ​ണ്.​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​ൾ​പ്പെ​ടെ​ ​അ​ഴി​മ​തി​യി​ൽ​ ​മു​ങ്ങി​ക്കു​ളി​ച്ചു​ ​നി​ൽ​ക്കു​ന്ന​ ​സ​ർ​ക്കാ​ർ​ ​ഇ​ങ്ങ​നെ​ ​ചെ​യ്യു​ന്ന​തി​ൽ​ ​അ​ത്ഭു​ത​പ്പെ​ടേ​ണ്ട​തി​ല്ല.
അ​ഴി​മ​തി​ ​ത​ട​യാ​നാ​ണ് ​ലോ​കാ​യു​ക്ത.​ ​അ​തി​ന്റെ​ ​വി​ധി​ ​മാ​നി​ക്കാ​ത്ത​ത് ​അ​ഴി​മ​തി​ ​ആ​രും​ ​ത​ട​യ​രു​ത് ​എ​ന്ന് ​പ​റ​യു​ന്ന​തി​ന് ​തു​ല്യ​മാ​ണ്.​ ​അ​ഴി​മ​തി​ക്കെ​തി​രെ​ ​മു​മ്പ് ​സി.​പി.​എം​ ​ഘോ​ര​ഘോ​രം​ ​ന​ട​ത്തി​യ​ ​പ്ര​സം​ഗ​ങ്ങ​ളെ​ല്ലാം​ ​വെ​റും​ ​വാ​ച​ക​ക്ക​സ​ർ​ത്താ​ണെ​ന്ന് ​തെ​ളി​ഞ്ഞു.​ ​ജ​ലീ​ൽ​ ​രാ​ജി​ ​വ​യ്ക്കേ​ണ്ടെ​ന്ന​ ​നി​യ​മ​മ​ന്ത്രി​ ​എ.​കെ.​ബാ​ല​ന്റെ​ ​പ്ര​സ്താ​വ​ന​ ​ഇ​ട​തു​ ​മു​ന്ന​ണി​യു​ടെ​ ​ജീ​ർ​ണ​ത​യു​ടെ​ ​തെ​ളി​വാ​ണ്.​ ​വോ​ട്ടെ​ടു​പ്പ് ​ക​ഴി​ഞ്ഞ​തോ​ടെ​ ​ഈ​ ​സ​ർ​ക്കാ​രി​ന് ​കാ​വ​ൽ​ ​മ​ന്ത്രി​സ​ഭ​യു​ടെ​ ​പ​ദ​വി​യേ​ ​ഉ​ള്ളൂ.​ ​എ​ന്നി​ട്ടും​ ​ജ​ലീ​ലി​നെ​ ​അ​ധി​കാ​ര​ത്തി​ൽ​ ​ക​ടി​ച്ചു​ ​തൂ​ങ്ങാ​ൻ​ ​പി​ന്തു​ണ​ ​ന​ൽ​കു​ന്ന​ ​സി.​പി.​എം​ ​എ​ത്ര​ത്തോ​ളം​ ​ജ​ന​വി​രു​ദ്ധ​മാ​യെ​ന്ന് ​ജ​ന​ങ്ങ​ൾ​ ​തി​രി​ച്ച​റി​യു​മെ​ന്നും​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.

നീ​തി​ന്യാ​യ​വ്യ​വ​സ്ഥ​യെ​ ​വെ​ല്ലു​വി​ളി​ക്ക​രു​ത്:​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​ബ​ന്ധു​നി​യ​മ​ന​ത്തി​ൽ​ ​മ​ന്ത്രി​ ​കെ.​ടി.​ ​ജ​ലീ​ൽ​ ​കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ​ക​ണ്ടെ​ത്തി​യി​ട്ടും​ ​ന​ട​പ​ടി​ ​കൈ​ക്കൊ​ള്ള​ണ​മെ​ന്ന​ ​ലോ​കാ​യു​ക്ത​യു​ടെ​ ​പ​രാ​മ​ർ​ശം​ ​വ​ന്നി​ട്ടും​ ​മു​ഖ്യ​മ​ന്ത്രി​ ​കാ​ണി​ക്കു​ന്ന​ ​നി​സ്സം​ഗ​ത​ ​നീ​തി​ന്യാ​യ​ ​വ്യ​വ​സ്ഥ​യോ​ടു​ള്ള​ ​വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എ​ൻ.​എ​സ്.​ ​നു​സൂ​ർ​ ​പ​റ​ഞ്ഞു.​ ​പ​ടി​യി​റ​ങ്ങു​ന്ന​തി​ന് ​മു​മ്പെ​ങ്കി​ലും​ ​പൊ​തു​സ​മൂ​ഹ​ത്തോ​ട് ​നീ​തി​പു​ല​ർ​ത്താ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ത​യാ​റാ​ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

ലോ​കാ​യു​ക്ത​ ​ഉ​ത്ത​ര​വി​ന് ​മു​മ്പേ
രാ​മ​ച​ന്ദ്ര​ൻ​ ​മാ​സ്റ്റ​ർ​ ​രാ​ജി​ ​വ​ച്ചു

എ​സ്.​ ​പ്രേം​ലാൽ

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ഴി​മ​തി​ക്കേ​സി​ൽ​ ​ലോ​കാ​യു​ക്ത​യു​ടെ​ ​ക​ണ്ടെ​ത്ത​ലി​ന് ​മു​മ്പ് ​മ​ന്ത്രി​ ​സ്ഥാ​നം​ ​രാ​ജി​ ​വ​ച്ച​ ​ച​രി​ത്ര​മു​ണ്ട്.​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​സ​ർ​ക്കാ​രി​ൽ​ ​ആ​രോ​ഗ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ ​കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ​ ​മാ​സ്റ്റ​റാ​യി​രു​ന്നു​ ​ആ​ദ്യം​ ​രാ​ജി​ ​വ​ച്ച​ ​മ​ന്ത്രി.
എം​പ്ളോ​യ്മെ​ൻ​റ് ​എ​ക്സ്ചേ​ഞ്ചി​ൽ​ ​നി​ന്ന് ​നി​യ​മ​നം​ ​ന​ട​ത്താ​നു​ള്ള​ ​ലി​സ്റ്റി​ൽ​ ​ത​നി​ക്ക് ​വേ​ണ്ട​പ്പെ​ട്ട​ ​ഒ​രാ​ളെ​ ​നി​യ​മി​ക്ക​ണ​മെ​ന്ന് ​രാ​മ​ച​ന്ദ്ര​ൻ​ ​മാ​സ്റ്റ​ർ​ ​ഡി.​എം.​ഒ​ ​യോ​ട് ​ഫോ​ണി​ലൂ​ടെ​ ​ശു​പാ​ർ​ശ​ ​ചെ​യ്തു.​ ​ഡി.​എം.​ഒ​ ​ഫോ​ൺ​ ​സം​ഭാ​ഷ​ണം​ ​റെ​ക്കാ​ഡ് ​ചെ​യ്തു.​ ​മ​ന്ത്രി​ക്കെ​തി​രെ​ ​ജ്യോ​തി​ലാ​ൽ​ ​എ​ന്ന​ ​വ്യ​ക്തി​ ​ഇ​തു​വ​ച്ച് ​അ​ഡ്വ.​ ​ചെ​റു​ന്നി​യൂ​ർ​ ​ശ​ശി​ധ​ര​ൻ​നാ​യ​ർ​ ​മു​ഖേ​ന​ ​ലോ​കാ​യു​ക്ത​യെ​ ​സ​മീ​പി​ച്ചു.​ ​ആ​ ​കേ​സി​ൻെ​റ​ ​ഉ​ത്ത​ര​വ് ​വ​രു​ന്ന​തി​ന് ​തൊ​ട്ടു​മു​മ്പ് ​രാ​മ​ച​ന്ദ്ര​ൻ​ ​മാ​സ്റ്റ​ർ​ ​രാ​ജി​ ​വ​ച്ചു..​രാ​മ​ച​ന്ദ്ര​ൻ​ ​മാ​സ്റ്റ​ർ​ ​കു​റ്റ​ക്കാ​ര​നെ​ന്നാ​യി​രു​ന്നുലോ​കാ​യു​ക്ത​യാ​യി​രു​ന്ന​ ​ജ​സ്റ്റി​സ് ​ശ്രീ​ധ​ര​ന്റെ​ ​ഉ​ത്ത​ര​വ് .

ജ​ലീ​ൽ​ ​ഒ​ഴി​യു​മോ?
അ​ഴി​മ​തി​ക്കേ​സി​ൽ​ ​ലോ​കാ​യു​ക്ത​ ​നി​യ​മ​ ​പ്ര​കാ​രം​ ​ര​ണ്ട് ​രീ​തി​യി​ലാ​ണ് ​ന​ട​പ​ടി​യെ​ടു​ക്കു​ക.​ ​ഒ​ന്ന്,​ ​സെ​ഷ​ൻ​ 14​ ​പ്ര​കാ​രം​ ​അ​ഴി​മ​തി​ ​ന​ട​ത്തി​യെ​ന്ന് ​ലോ​കാ​യു​ക്ത​ ​പ്ര​ഖ്യാ​പി​ച്ചാ​ൽ,​ ​അ​യാ​ൾ​ക്ക് ​പി​ന്നെ​ ​ആ​ ​സ്ഥാ​ന​ത്ത് ​തു​ട​രാ​നാ​വി​ല്ല.​ ​രാ​ജി​ ​വ​ച്ചി​ല്ലെ​ങ്കി​ൽ​ ​സ്വ​യം​ ​ഒ​ഴി​ഞ്ഞ​താ​യി​ ​ക​ണ​ക്കാ​ക്കും.​ ​ര​ണ്ടാ​മ​ത്തേ​ത് ​സെ​ഷ​ൻ​ 12​(3​)​ ​പ്ര​കാ​രം​ ​ശു​പാ​ർ​ശ​ ​ചെ​യ്യു​ക​യാ​ണ്.​ ​അ​ഴി​മ​തി​ ​ന​ട​ത്തി​യ​ ​ആ​ൾ​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ​ബ​ന്ധ​പ്പെ​ട്ട​ ​അ​തോ​റി​ട്ടി​യോ​ട് ​ശു​പാ​ർ​ശ​ ​ചെ​യ്യാം.​ ​ആ​ ​ശു​പാ​ർ​ശ​ ​അ​തോ​റി​ട്ടി​ക്ക് ​സ്വീ​ക​രി​ക്കു​ക​യോ,​ ​ത​ള്ളു​ക​യാേ​ ​ചെ​യ്യാം.​ ​അ​തോ​റി​ട്ടി​ ​സ​ർ​ക്കാ​രാ​ണെ​ങ്കി​ൽ​ ​ഒ​രു​ ​ന​ട​പ​ടി​യു​മെ​ടു​ക്കാ​തി​രു​ന്നാ​ൽ​ ​ലോ​കാ​യു​ക്ത​യ്ക്ക് ​സ​ർ​ക്കാ​രി​നെ​തി​രെ​ ​ഗ​വ​ർ​ണ​ർ​ക്ക് ​പ്ര​ത്യേ​ക​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാം.​ ​ഗ​വ​ർ​ണ​റു​ടെനി​ർ​ദ്ദേ​ശം​ ​മു​ഖ്യ​മ​ന്ത്രി​ ​നി​യ​മ​സ​ഭ​യി​ൽ​ ​വ​യ്ക്കേ​ണ്ടി​ ​വ​രും.​ ​ജ​ലീ​ലി​ൻെ​റ​ ​കേ​സി​ൽ​ ​പ്ര​ഖ്യാ​പ​നം​ ​ന​ട​ത്തി​യ​തി​നൊ​പ്പം,​ 12​(3​)​ ​പ്ര​കാ​രം​ ​മു​ഖ്യ​മ​ന്ത്രി​യോ​ട് ​ശു​പാ​ർ​ശ​യും​ ​ചെ​യ്തി​രി​ക്കു​ക​യാ​ണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.