SignIn
Kerala Kaumudi Online
Saturday, 08 May 2021 12.57 AM IST

ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിനുപോയ ബോട്ടിൽ കപ്പൽ ഇടിച്ച് രണ്ടുപേർ മരിച്ചു, 10 പേരെ കാണാതായി

boat-accident

കോഴിക്കോട്: കപ്പൽ ബോട്ടിൽ ഇടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. 10 പേരെ കാണാതായി. രണ്ടുപേരെ രക്ഷപ്പെടുത്തി. ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. രണ്ടുപേർ മരിച്ചവിവരം മംഗളൂരു കോസ്റ്റൽപൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മം​ഗലാപുരം തീരത്തുനിന്ന് അറുപത് നോട്ടിക്കൽ മൈൽ മാറി പുറംകടലിലാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ബേപ്പൂർ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ള ഐ എസ് ബി റബ്ബ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇത് പൂർണമായും തകർന്നിട്ടുണ്ട്. അപകടത്തിനിടയാക്കിയ കപ്പൽ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

കോസ്റ്റ് ഗാർഡി​ന്റെ കപ്പലായ രാജ്ദൂതും ഹെലികോപ്ടറും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അപകടത്തിൽപെട്ട ബോട്ടിൽ 14 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴ് പേർ തമിഴ്നാട് സ്വദേശികളും ബാക്കിയുള്ളവർ ബം​ഗാൾ, ഒഡീഷ സ്വദേശികളുമാണ്. മലയാളികൾ ആരും ഇല്ലായിരുന്നുവെന്നാണ് അറിയുന്നത്. ഞായാറാഴ്ച രാത്രിയോടെയാണ് ബോട്ട് ബേപ്പൂരിൽ നിന്നും പോയത്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: 12 FISHERMEN MISSING AFTER BOAT CAPSIZE, 2 DEAD
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.