SignIn
Kerala Kaumudi Online
Monday, 17 May 2021 10.06 PM IST

ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാരോട് അമേരിക്ക

america

രാജ്യത്തെ ലെവൽ 4 പട്ടികയിൽ ഉൾപ്പെടുത്തി

വാഷിങ്ടൺ:കൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാരോട് യുഎസ്. യാത്ര ഒഴിവാക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായാൽ വാക്സിൻ നിർബന്ധമായും എടുക്കണമെന്നും യു.എസ് ഹെൽത്ത് ഏജൻസി നിർദ്ദേശം നൽകി. യുനൈ​റ്റഡ് സ്​റ്റേ​റ്റ്സ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്റോൾ ആൻഡ് പ്റിവൻഷന്റേതാണ് (സി.ഡി.സി) നിർദേശം. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗിക്കണം, ആറടി അകലം പാലിക്കണം, കൈകൾ കഴുകണം, ആൾക്കൂട്ടത്തിന്റെ ഭാഗമാകരുത് തുടങ്ങിയ മാർഗനിർദേശങ്ങളും യാത്റക്കാർക്കായി സി.ഡി.സി പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു ഡോസ് വാക്സിൻ എടുത്തവരിൽ പോലും ഇന്ത്യയിലെ ജനിതകമാറ്റം സംഭവിച്ച വൈറസ് പടരാൻ സാധ്യതയുണ്ടെന്നാണ് സി.ഡി.സിയുടെ വിലയിരുത്തൽ. കോവിഡ് വ്യാപനം രൂക്ഷമായ ലെവൽ 4 പട്ടികയിലാണ് ഇന്ത്യയെ അമേരിക്ക ഉൾപ്പെടുത്തിയിട്ടുള്ളത്. കൊവിഡ് വ്യാപന സാഹചര്യത്തിൽ ഇന്ത്യയെ ബ്രിട്ടൻ 'റെഡ് ലിസ്റ്റിൽ' ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള വിദേശ യാത്രികർക്ക്, താൽക്കാലിക യാത്രാ നിരോധനമാണ് ബ്രിട്ടൻ ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ നിയന്ത്രണങ്ങൾപ്രകാരം 10 ദിവസത്തിനിടയിൽ ഇന്ത്യ സന്ദർശിച്ച വിദേശ പൗരന്മാർക്ക് ബ്രിട്ടനിൽ പ്രവേശിക്കാൻ കഴിയില്ല. അതേ സമയം ഇന്ത്യയിൽ കൊവിഡ് വ്യാപനം അതി രൂക്ഷമായ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കോവിഡ് വ്യാപനത്തിനിടെ രോഗികൾക്ക് ഓക്സിജനും അവശ്യ മരുന്നുകൾക്കും ക്ഷാമം നേരിടുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.