തൃശൂർ : 2,620 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,584 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,518 ആണ്. തൃശൂർ സ്വദേശികളായ 54 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,67,523 ആണ്. 4,44,065 പേരെയാണ് ആകെ രോഗമുക്തരായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.36 ശതമാനമാണ്. സമ്പർക്കം വഴി 2,598 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒമ്പത് ആരോഗ്യപ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഏഴ് പേർക്കും, ഉറവിടം അറിയാത്ത ആറ് പേർക്കും രോഗബാധയുണ്ടായി. രോഗബാധിതരിൽ 60 വയസിന് മുകളിൽ 209 പുരുഷന്മാരും 189 സ്ത്രീകളും പത്ത് വയസിന് താഴെ 87 ആൺകുട്ടികളും 83 പെൺകുട്ടികളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |