കോട്ടയം : കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന്റെ പ്രവർത്തനം തടസ്സപ്പെടില്ലെന്ന് തോമസ് ചാഴികാടൻ എം.പി അറിയിച്ചു. വെള്ളൂർ എച്ച്.എൻ.എൽ കോമ്പൗണ്ടിലെ കെട്ടിടങ്ങളിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത് . മേൽക്കൂര ആസ്ബസ്റ്റോസ് ഷീറ്റ് ആയതിനാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല . ഇക്കാര്യത്തിന് പരിഹാരമുണ്ടാക്കാൻ ജില്ലാ കളക്ടറുമായി എം.പി ചർച്ച നടത്തി. സംസ്ഥാന സർക്കാർ അനുവദിച്ച 8 ഏക്കർ ഭൂമി നിർമാണത്തിന് അനുയോജ്യമാക്കി കൈമാറിയാൽ മാത്രമേ പുതിയ കെട്ടിടനിർമാണം ആരംഭിക്കാൻ കഴിയൂ .കേന്ദ്രീയ വിദ്യാലയ അതോറിറ്റിയിൽ നിന്ന് 30.20 കോടി രൂപ പുതിയ കെട്ടിടത്തിന് അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |