വള്ളിക്കുന്ന്: തകർന്നു കിടക്കുന്ന കൂട്ടുമൂച്ചി പരുത്തിക്കാട് മുണ്ടിയംകാവ് റോഡ് യാത്രായോഗ്യമാക്കാൻ നടപടി സ്വീകരിക്കാത്ത പൊതു മരാമത്ത് വകുപ്പ് അധികൃതരുടെ നിലപാടിനെതിരെ അരിയല്ലൂർ മുസ്ലിംലീഗ് കമ്മിറ്റി റോഡ് ഉപരോധിച്ചു.
കൂട്ടുമൂച്ചി പരുത്തിക്കാട് മുണ്ടിയംകാവ് റോഡ് റബറൈസ് ചെയ്തു പുനരുദ്ധരിക്കാൻ നടപടികൾ ആയിട്ട് വർഷങ്ങളായി. എന്നാൽ കൂട്ടുമൂച്ചി മാതാപ്പുഴ ഭാഗത്ത് അഞ്ഞൂറ് മീറ്റർ മാത്രം പണി തുടങ്ങി പാതിവഴിയിൽ നിറുത്തുകയായിരുന്നു. അരിയല്ലൂർ മേഖലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി പി അബ്ദുൽ റഹ്മാൻ, അരിയല്ലൂർ മുസ്ലിംലീഗ് കമ്മിറ്റി സെക്രട്ടറി പി. സകറിയ, പന്ത്രണ്ടാം വാർഡ് പ്രസിഡന്റ് പി കുഞ്ഞു, സെക്രട്ടറി പി സെയ്തലവി, ഷഫീഖ് നാലകത്ത്, പി.ടി രാജൻ തുടങ്ങിയവർ സംസാരിച്ചു. കോലാക്കൽ മുസ്തഫ, പി.ഷംസീർ , കെ.കെ ഇബ്രാഹിം കുട്ടി, പി പി ഇസ്മായിൽ, പി.നിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |