SignIn
Kerala Kaumudi Online
Monday, 23 May 2022 2.11 AM IST

ഗ്യാപ്പ് റോഡിൽ മലയിടിഞ്ഞു

gyap-road

രാജാക്കാട്: കൊച്ചി- ധനുഷ് കോടി ദേശീയപാതയിലെ ദേവികുളം ലോക്ക്ഹാർട്ട് ഗ്യാപ്പ് റോഡിൽ വീണ്ടും മലയിടിഞ്ഞ്, ഗതാഗതം പൂർണമായും തടസപ്പെട്ടു. രാത്രിയും പകലും തുടർച്ചയായി മണ്ണിടിയുന്നതിനെ തുടർന്ന് ലോക്ക്ഹാർട്ട് ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം അനിശ്ചിതകാലത്തേക്ക് നിരോധിച്ചതായി സബ് കളക്ടർ രാഹുൽ കൃഷ്ണശർമ പറഞ്ഞു. ഉടുമ്പൻചോല തഹസിൽദാരുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. മലയിടിഞ്ഞത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് വിശദമായ റിപ്പോർട്ട് കൈമാറുമെന്നും സബ് കളക്ടർ അറിയിച്ചു. തേനിയിലേക്കും തേക്കടിയിലേക്കും പോകുന്ന യാത്രക്കാർ ആനച്ചാൽ,​ രാജാക്കാട് വഴി തിരിഞ്ഞു പോകണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOTTAYAM, ROAD
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.