SignIn
Kerala Kaumudi Online
Thursday, 19 September 2024 1.46 PM IST

ജില്ലയിൽ ആദ്യഡോസ് വാക്‌സിനെടുത്തത് 98.23% പേർ

Increase Font Size Decrease Font Size Print Page
vacine

കോട്ടയം : ജില്ലയിൽ 18 വയസിനു മുകളിലുള്ളവരിൽ 98.23 ശതമാനം പേർ ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ പറഞ്ഞു. 2011 ജനസംഖ്യ കണക്കെടുപ്പിനെ അടിസ്ഥാനമാക്കി ജില്ലയിൽ 2021 ൽ ജനസംഖ്യ 19,86,776 എന്നാണ് കണക്കാക്കപ്പെടുന്നത്. 18 വയസിന് മുകളിൽ 14,84,191 പേർ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവരിൽ 14,58,000 ലധികം പേർ വാക്‌സിൻ സ്വീകരിച്ചു. ഇനിയുള്ള 26191 പേരിൽ ഏകദേശം 20000 പേർ കഴിഞ്ഞ മൂന്നു മാസങ്ങളിൽ കൊവിഡ് ബാധിച്ചതുമൂലം വാക്‌സിൻ സ്വീകരിക്കാൻ കഴിയാത്തവരാണ്. വാക്‌സിൻ സ്വീകരിക്കാത്തവർക്ക് സംസ്ഥാനത്തിന് പുറത്തേക്ക് പോകുമ്പോഴും തിരികെ വരുമ്പോളും ആർ.ടി.പി.സി.ആർ. പരിശോധന നടത്തേണ്ടിവരും. മുതിർന്നവർ വാക്‌സിനേഷൻ സ്വീകരിക്കാത്ത വീടുകളിൽ നിന്ന് കുട്ടികൾക്ക് പഠനത്തിനായി സ്‌കൂൾ, കോളജ് ക്ലാസുകളിൽ ഹാജരാകാനും നിയന്ത്രണങ്ങളുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റു മേഖലകൾ എല്ലാം നിയന്ത്രണങ്ങളോടെയാണെങ്കിലും തുറക്കാനൊരുങ്ങുന്ന ഈ ഘട്ടത്തിൽ വാക്‌സിൻ സ്വീകരിക്കാത്തവർക്ക് രോഗം ബാധിക്കാൻ സാധ്യത കൂടുതലാണ്.

തെറ്റിദ്ധാരണ വേണ്ടേ വേണ്ട

ജില്ലയിൽ വാക്‌സിൻ സ്വീകരിച്ചവരിൽ ആർക്കും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ല. പ്രായമായവരുൾപ്പെടെ തെറ്റിദ്ധാരണ മൂലം വാക്‌സിൻ സ്വീകരിക്കാൻ മടിച്ച് നിൽക്കുന്നവർ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണമെന്നും വാക്‌സിൻ വഴി സുരക്ഷിതത്വം നേടുന്നതാണ് ഈ ഘട്ടത്തിൽ ഏറ്റവും നല്ല വഴിയെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് പറഞ്ഞു.

ഇന്നലെ 591 പേർക്ക് കൊവിഡ്
ജില്ലയിൽ 591 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 578 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 13 പേർ രോഗബാധിതരായി. 1094 പേർ രോഗമുക്തരായി. 4583 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 254 പുരുഷൻമാരും 259 സ്ത്രീകളും 78 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 130 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4993 പേരാണ് ചികിത്സയിലുള്ളത്. 53967 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കോട്ടയം നഗരസഭ പരിധിയിലാണ് രോഗബാധ കൂടുതൽ 66 പേർ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.