കോഴിക്കോട്: ജില്ലയിൽ കൊവിഡ് സ്ഥിരീകരണം കുറഞ്ഞെങ്കിലും ഇന്നലെയും ടി.പി.ആർ 13ന് മുകളിൽ. പരിശോധനയ്ക്ക് വിധേയരാക്കിയ 6543 പേരിൽ 892 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97 ശതമാനമാണ്. സമ്പർക്കത്തിലൂടെ 865 പേർ രോഗ ബാധിതരായി. 19 പേരുടെ ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്കും വിദേശത്തു നിന്നെത്തിയ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു.1734 പേർ കൂടി രോഗമുക്തി നേടി. 13475 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. മരണസംഖ്യ 2686 ആയി.
ഉറവിടം വ്യക്തമല്ലാത്തവർ
ബാലുശ്ശേരി 1, എടച്ചേരി 1, കടലുണ്ടി 1, കാവിലുംപാറ 1, കൊടിയത്തൂർ 1, മണിയൂർ 1, മുക്കം 2, നാദാപുരം 3, നരിപ്പറ്റ 1, ഒളവണ്ണ 2, പേരാമ്പ്ര 2, പുറമേരി 1, തൂണേരി 1, ഉള്ള്യേരി 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 179, അരിക്കുളം 20, അത്തോളി 6, ബാലുശ്ശേരി 16, ചക്കിട്ടപ്പാറ 7, ചങ്ങരോത്ത് 17, ചാത്തമംഗലം 19, ചെക്ക്യാട് 3, ചേളന്നൂർ 10, ചേമഞ്ചേരി 5, ചെങ്ങോട്ട്കാവ് 4, ചെറുവണ്ണൂർ 15, ചോറോട് 5, എടച്ചേരി 4, ഏറാമല 2, ഫറോക്ക് 27, കടലുണ്ടി 16, കക്കോടി 15, കാക്കൂർ 2, കാരശ്ശേരി 5, കട്ടിപ്പാറ 8, കാവിലുംപാറ 7, കായക്കൊടി 11, കായണ്ണ 1, കീഴരിയൂർ 3, കിഴക്കോത്ത് 5, കോടഞ്ചേരി 13, കൊടിയത്തൂർ 5, കൊടുവള്ളി 14, കൊയിലാണ്ടി 34, കൂടരഞ്ഞി 8, കൂരാച്ചുണ്ട് 4, കൂത്താളി 2, കോട്ടൂർ 7, കുന്ദമംഗലം 9, കുന്നുമ്മൽ 1, കുരുവട്ടൂർ 19, കുറ്റ്യാടി 4, മണിയൂർ 5, മരുതോങ്കര 2, മാവൂർ 26, മേപ്പയ്യൂർ 7, മൂടാടി 4, മുക്കം 5, നാദാപുരം 9, നടുവണ്ണൂർ 22, നൻമണ്ട 4, നരിക്കുനി 10, നരിപ്പറ്റ 7, നൊച്ചാട് 11, ഒളവണ്ണ 25, ഓമശ്ശേരി 9, ഒഞ്ചിയം 7, പനങ്ങാട് 10, പയ്യോളി 20, പേരാമ്പ്ര 21, പെരുമണ്ണ 7, പെരുവയൽ 11, പുറമേരി 3, പുതുപ്പാടി 16, രാമനാട്ടുകര 6, തലക്കുളത്തൂർ 4, താമരശ്ശേരി 8, തിക്കോടി 4, തിരുവള്ളൂർ 1, തിരുവമ്പാടി 2, തൂണേരി 2, തുറയൂർ 5, ഉള്ള്യേരി 29, ഉണ്ണികുളം 8, വടകര 14, വാണിമേൽ 2, വേളം 1, വില്യാപ്പള്ളി 6.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |