കൊച്ചി: മോൻസൻ മാവുങ്കലിന് ഒത്താശ ചെയ്ത ലോക്നാഥ് ബെഹ്റയ്ക്ക് പ്രതീകാത്മകമായി പുരാവസ്തുക്കൾ സമ്മാനിച്ച് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എം.ആർ. എൽ ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രതിഷേധ ധർണ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അബിൻ വർക്കി കോടിയാട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ടി.ജി. സുനിൽ,ആബിദ് അലി,ജിന്റോ ജോൺ,ജിൻഷാദ് ജിന്നാസ്,ലിന്റോ പി. ആന്റു, അഫ്സൽ നമ്പ്യാരാത്ത്,ജില്ല ഭാരവാഹികളായ അഷ്കർ പനയപ്പിള്ളി,ഷാൻ മുഹമ്മദ്,അബ്ദുൽ റഷീദ്, ഷംസു തലക്കോട്ടിൽ,സിജോ ജോസഫ്,എൽദോസ് എം. ബേബി, സിജു കടയ്ക്കനാട് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |