കൊച്ചി: കൊച്ചി ഇൻഫോപാർക്കിൽ പുതിയ സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് കമ്പനിയായ ടെക്ക്ടാലിയ ഇൻഫോമാറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രവർത്തനം ആരംഭിച്ചു. സംരംഭകനും കോഴിക്കോട് എൻ.ഐ.ടി മുൻ വിസിറ്റിംഗ് പ്രൊഫസറുമായ എസ്.ആർ. നായർ ഉദ്ഘാടനം ചെയ്തു.
ടെക്ക്ടാലിയ സി.ഇ.ഒ സൈലേഷ് സി അദ്ധ്യക്ഷത വഹിച്ചു. സി.ടി.ഒ സജിത് ഒ.ബി, സോൾമൈൻഡ്‌സ് ടെക്‌നോളജീസ് സ്ഥാപക ഡയറക്ടർ സിജോ തോമസ്, റാപിഡ് വാല്യൂ ഐ.ടി സർവീസസ് എച്ച്.ആർ ഡയറക്ടർ അരവിന്ദ് വാര്യർ, സീനിയർ പ്രൊജക്ട് മാനേജർ ഷീൻ കെ. എന്നിവർ സംസാരിച്ചു. തപസ്യ ബിൽഡിംഗിലാണ് കമ്പനി പ്രവർത്തിക്കുന്നത്. ഇന്ത്യയിലും വിദേശത്തും കമ്പനിക്ക് ഇടപാടുകാരുണ്ട്.