കൊല്ലം: മങ്ങാട് ശാന്താനന്താശ്രമത്തിൽ വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിജയദശമി ദിനത്തിൽ രാവിലെ 8 മുതൽ ശാന്താനന്ദഗിരി സ്വാമിയുടെ മുഖ്യ കാർമികത്വത്തിൽ വിദ്യാരംഭം കുറിക്കും. മാതാ ദേവി ജ്ഞാനാഭിനിഷ്ഠ ചടങ്ങുകളിൽ അനുഗ്രഹം ചൊരിയും.സംഗീത നൃത്ത കലാദികളിൽ വിദ്യാരംഭം കുറിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള പ്രത്യേക സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.