SignIn
Kerala Kaumudi Online
Thursday, 19 September 2024 2.33 PM IST

ആചാര്യരത്നം പുരസ്കാര സമർപ്പണം 14ന്

Increase Font Size Decrease Font Size Print Page
navarathri

തൃശൂർ: തൃശൂർ തെക്കേമഠത്തിന്റെ ആചാര്യരത്‌നം പുരസ്‌കാരം കൈമുക്ക് വൈദികൻ ജാതവേദൻ നമ്പൂതിരിക്ക് 14ന് മൂന്നുമണിക്ക് തെക്കേമഠം ഇളമുറ സ്വാമിയാർ നരസിംഹാനന്ദ ബ്രഹ്മാനന്ദ ഭൂതി സമ്മാനിക്കും. തെക്കേമഠത്തിൽ നടക്കുന്ന പരിപാടി പി. ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. നവരാത്രിയോട് അനുബന്ധിച്ചുള്ള ഒമ്പത് ദിവസത്തെ പ്രത്യേക പൂജയും വേദജപവും നടന്നുവരികയാണ്. ഇന്ന് രാവിലെ മുതൽ നടക്കുന്ന അഷ്ടമി വാക്യാർത്ഥ സദസ്സിൽ ഡോ.വി. രാമകൃഷ്ണ ഭട്ട് അദ്ധ്യക്ഷത വഹിക്കും. നിരവധി പണ്ഡിതന്മാർ പങ്കെടുക്കും. സന്ധ്യക്ക് നടക്കുന്ന സാരസ്വതോപാസനയ്ക്ക് ചാങ്ങിലിയോട്ട് വാസുദേവൻ വാദ്ധ്യാൻ നേതൃത്വം നൽകും. വാരമിരിക്കലുമുണ്ടാകും. സാരസ്വത മഹാഘൃതവും വയമ്പും വിജയദശമി ദിവസം രാവിലെ വിതരണം ചെയ്യും. എഴുത്തിനിരുത്തലുമുണ്ടാകുമെന്ന് മാനേജർ വടക്കുമ്പാട് നാരായണൻ അറിയിച്ചു. തുടർന്ന് മൂന്ന് ദിവസം നവകം, പഞ്ചഗവ്യം, കലശാഭിഷേകം എന്നിവയും 19ന് കളാഭാഭിഷേകവുമുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.